കോഴിക്കോട്: കോവിഡ് വ്യാപനത്തെ തുടർന്ന് അടച്ചിട്ടിരുന്ന കാലിക്കറ്റ് സർവകലാശാല പാർക്ക് ഒക്ടോബർ 25ആം തീയതി മുതൽ തുറക്കാൻ തീരുമാനം. സർവകലാശാല വൈസ് ചാൻസിലറാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്.
സംസ്ഥാനത്ത് കോവിഡ് വ്യാപനം ആരംഭിച്ച ഘട്ടത്തിലാണ് പാർക്ക് അടച്ചിട്ടത്. തുടർന്ന് ഒന്നര വർഷത്തിന് ശേഷമാണ് ഇപ്പോൾ തുറക്കാൻ തീരുമാനിച്ചത്. വിദ്യാർഥികൾ, ജീവനക്കാർ, പൊതുജനങ്ങൾ എന്നിവർക്ക് പ്രവേശന അനുമതി ഉണ്ടായിരിക്കും. വൈകുന്നേരം 4 മണി മുതൽ 6 മണി വരെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും പ്രവേശനം അനുവദിക്കുക.
Read also: മത പരിവര്‍ത്തനം നടത്തിയാൽ തലവെട്ടണമെന്ന് ഹിന്ദുത്വ നേതാവ്; കേട്ടിരുന്ന് ബിജെപി

































