കോഴിക്കോട്: ജില്ലയിൽ ഹാഷിഷ് ഓയിലുമായി യുവതിയടക്കം 4 പേർ പിടിയിൽ. ചേവരമ്പലം ഇടശ്ശേരി മീത്തൽ വീട്ടിൽ ഹരികൃഷ്ണ(24), ചേവായൂർ വാകേരി വീട്ടിൽ ആകാശ്(24), ചാലപ്പുറം കോവിലകം പറമ്പ് പിആർ രാഹുൽ(24), മലപ്പുറം താനൂർ കുന്നുപുറത്ത് വീട്ടിൽ ബിജിലാസ്(24) എന്നിവരാണ് അറസ്റ്റിലായത്.
24 ഗ്രാം ഹാഷിഷ് ഓയിലുമായാണ് ഇവരെ മെഡിക്കൽ കോളേജ് പോലീസ് അറസ്റ്റ് ചെയ്തത്. രാത്രി പട്രോളിംഗിനിടെയാണ് സംശയാസ്പദമായ സാഹചര്യത്തിൽ യുവതിയെയും, 3 യുവാക്കളെയും പോലീസ് കണ്ടെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഹരികൃഷ്ണയുടെ ബാഗിൽ നിന്നും ഹാഷിഷ് ഓയിൽ പിടികൂടിയത്. 25,000 രൂപ വിലവരുന്ന ഹാഷിഷ് ഓയിലാണ് ഇവരുടെ പക്കൽ നിന്നും പിടിച്ചെടുത്തതെന്ന് അധികൃതർ വ്യക്തമാക്കി.
മെഡിക്കൽ കോളേജ് എഎസ്ഐ എംപി പ്രവീൺകുമാർ, ഹോംഗാർഡ് രതീഷ്കുമാർ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. തുടർന്ന് സംഭവത്തിൽ ഇൻസ്പെക്ടർ ബെന്നിലാലുവിന്റെ മേൽനോട്ടത്തിൽ എസ്ഐ രമേഷ്കുമാർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read also: കുന്താപുരത്ത് ഭർത്താവിനെ കൊന്ന് കെട്ടിത്തൂക്കി; യുവതിയും സുഹൃത്തുക്കളും അറസ്റ്റിൽ






































