പാലക്കാട്: ഒറ്റപ്പാലത്ത് 9 വയസുകാരിയെ പീഡിപ്പിച്ച കേസില്‍ 68കാരനായ പ്രതിക്ക് ആറു വര്‍ഷം തടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചു. ഒറ്റപ്പാലം കണ്ണമംഗലം സ്വദേശി രാമചന്ദ്രനെയാണ് പട്ടാമ്പി പോക്‌സോ കോടതി ശിക്ഷിച്ചത്.
പിഴ തുക പെണ്‍കുട്ടിക്ക് നല്‍കണമെന്നാണ് കോടതിയുടെ നിര്‍ദ്ദേശം. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം അധിക തടവ് അനുഭവിക്കേണ്ടി വരുമെന്നും കോടതി വ്യക്‌തമാക്കി.
2020ലാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. സ്‌കൂളില്‍ പോവുകയായിരുന്ന പെൺകുട്ടിയെ ഇയാൾ പീഡിപ്പിച്ചെന്നാണ് പരാതി. സംഭവത്തെ തുടര്‍ന്ന് അറസ്‌റ്റിലായ പ്രതി നിലവിൽ റിമാന്റിലാണ്. ഒറ്റപ്പാലം പോലീസാണ് കേസന്വേഷിച്ചത്. സ്‌പെഷ്യല്‍ പബ്ളിക് പ്രോസിക്യൂട്ടര്‍ എസ് നിഷയാണ് കേസില്‍ പെണ്‍കുട്ടിക്ക് വേണ്ടി ഹാജരായത്.
Malabar News: നിപ; വവ്വാലുകളുടെ വിവരശേഖരണം ആരംഭിച്ചു







































