തിരുവനന്തപുരം: സിപിഐക്ക് നട്ടെല്ല് നഷ്ടമായെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന് എംപി. എംജി സര്‍വകലാശാല സംഘര്‍ഷവുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രതികരിക്കവേ ആയിരുന്നു എംപിയുടെ വിമർശനം. എഐഎസ്എഫിനെതിരെ എസ്എഫ്ഐ നടത്തിയ ആക്രമണത്തെ കുറിച്ച് സിപിഐ നേതാക്കള്‍ പ്രതികരിക്കുന്നില്ല എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എസ്എഫ്ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യാന്‍ പോലീസിനും സാധിക്കുന്നില്ല. പണ്ടൊക്കെ സിപിഎമ്മിനെ തിരുത്താന്‍ സിപിഐ ഉണ്ടായിരുന്നു. സിപിഎമ്മില്‍ നിന്ന് ദേശീയ തലത്തിലുള്ള പ്രമുഖര്‍ ഉള്‍പ്പെടെ കോണ്‍ഗ്രസിലേക്ക് ഇനിയും കടന്നുവരും. സിപിഐ യുഡിഎഫിലേക്ക് വന്നാല്‍ ഇരുകൈയും നീട്ടി സ്വീകരിക്കുമെന്നും കെപിസിസി പ്രസിഡണ്ട് കൂട്ടിച്ചേർത്തു.
Read also: ഇന്ത്യ-പാകിസ്ഥാന് ടി-20 മൽസരം; ദേശീയ താല്പര്യത്തിന് എതിരെന്ന് രാംദേവ്






































