കോട്ടക്കൽ: പരസ്യത്തിൽ നമ്പർ തെറ്റി വന്നതോടെ ഫോൺ കോളുകൾ കൊണ്ട് ദുരിതത്തിലായി വീട്ടമ്മ. വീട്ടമ്മ അറിയാതെ ഏതോ സിനിമാ ഗ്രൂപ്പിലെ പരസ്യത്തിൽ ഇവരുടെ നമ്പർ തെറ്റായി രേഖപെടുത്തിയതാണ് വിനയായത്. സാമൂഹിക മാദ്ധ്യമങ്ങളിൽ വന്ന പരസ്യത്തിൽ തന്റെ ഫോൺ നമ്പർ തെറ്റായി നൽകിയതാണെന്ന് കാണിച്ച് വീട്ടമ്മ കോട്ടക്കൽ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരിക്കുകയാണ്.
അഭിനേതാക്കളുടെ വിളികളും വാട്സ് ആപ് സന്ദേശങ്ങളും വീഡിയോകളും നിറഞ്ഞ് ഫോണെടുക്കാൻ തന്നെ കഴിയാത്ത അവസ്ഥയിലാണ് കോട്ടക്കലിലെ വീട്ടമ്മയ്ക്ക്. അഭിനേതാക്കളെ ആവശ്യമുണ്ടെന്ന പരസ്യത്തിന് താഴെയാണ് വീട്ടമ്മയുടെ നമ്പർ കൊടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് നമ്പറിലേക്ക് ആദ്യ വിളി വന്നത്.
സിനിമയിൽ അഭിനയിക്കാൻ താത്പര്യം ഉണ്ടെന്നും അവസരം നൽകണമെന്നുമായിരുന്നു അപേക്ഷ. കാര്യം പിടികിട്ടാതെ വന്നതോടെ വീട്ടമ്മ ഫോൺ കട്ട് ചെയ്തു. തുടർന്ന് നിരന്തര വിളികളും വാട്സ് ആപ് സന്ദേശങ്ങളും വീഡിയോകളും പ്രവഹിച്ചതോടെയാണ് വീട്ടമ്മ പോലീസിൽ പരാതി നൽകിയത്. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രശ്നം പുറത്തറിഞ്ഞത്.
Most Read: പെഗാസസ്; ജനാധിപത്യത്തെ തകർക്കാൻ ശ്രമം; രാഹുൽഗാന്ധി


































