പെഗാസസ്; ജനാധിപത്യത്തെ തകർക്കാൻ ശ്രമം; രാഹുൽഗാന്ധി

By Syndicated , Malabar News
rahul gandhi
Ajwa Travels

ന്യൂ‍ഡെൽഹി: പെഗാസസ് ഫോൺ ചോർത്തൽ വിഷയത്തിലെ സുപ്രീം കോടതി ഇടപെടൽ സ്വാഗതം ചെയ്‌ത്‌ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. സുപ്രീം കോടതിയുടെ പ്രതികരണം വലിയ ചുവടുവെപ്പാണ്. പാർലമെന്റിൽ പെഗാസസ് വിഷയം വീണ്ടും ഉയർത്തും. പാർലമെന്റിൽ ചർച്ച നടത്തുന്നതു ബിജെപിക്കു താൽപര്യമുള്ള കാര്യമല്ല എന്നറിയാം. എങ്കിലും ചർച്ചക്ക് ശ്രമിക്കുമെന്നും രാഹുൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ഇന്ത്യൻ ജനാധിപത്യത്തെ തകർ‌ക്കുന്നതിനുള്ള ശ്രമമാണു പെഗാസസിലൂടെ ഉണ്ടായത്. സത്യം പുറത്തുവരുമെന്ന ആത്‌മ വിശ്വാസമുണ്ട്. കഴിഞ്ഞ പാർലമെന്റ് സെഷനിൽ പെഗാസസ് വിഷയം കോൺഗ്രസ് ഉയർത്തിയിരുന്നു. മുൻ പ്രധാനമന്ത്രിമാർ, ബിജെപിയുടെ മന്ത്രിമാർ എന്നിവർക്കെതിരെയും പെഗാസസ് ഉപയോഗിച്ചിട്ടുണ്ട് തിരഞ്ഞെടുപ്പു കമ്മീഷന്റെയും പ്രതിപക്ഷ നേതാക്കളുടെയും എല്ലാം ഫോൺ ചോർത്തി വിവരങ്ങൾ പ്രധാനമന്ത്രിയിലേക്കാണു പോകുന്നതെങ്കിൽ അതൊരു ക്രിമിനൽ കുറ്റമാണെന്നും രാഹുൽ കൂട്ടിച്ചേർത്തു.

Read also: മുല്ലപ്പെരിയാർ ഡാം; പിണറായി-സ്‌റ്റാലിൻ കൂടിക്കാഴ്‌ച ഡിസംബറിൽ നടക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE