മുല്ലപ്പെരിയാർ ഡാം; പിണറായി-സ്‌റ്റാലിൻ കൂടിക്കാഴ്‌ച ഡിസംബറിൽ നടക്കും

By Team Member, Malabar News
Stalin And Pinarayi Vijayan Will Meet on December On Mullapperiyar Issue
Ajwa Travels

ചെന്നൈ: മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട് കേരളവും തമിഴ്‌നാടും തമ്മിൽ പതിറ്റാണ്ടുകളായി നിലനിൽക്കുന്ന പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് കൂടിക്കാഴ്‌ച നടത്താൻ തീരുമാനിച്ച് ഇരു സംസ്‌ഥാനങ്ങളുടെയും മുഖ്യമന്ത്രിമാർ. ഡിസംബറിൽ ചെന്നൈയിൽ വച്ചാണ് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിനും, കേരള മുഖ്യമന്ത്രി പിണറായി വിജയനും കൂടിക്കാഴ്‌ച നടത്തുക.

മന്ത്രി റോഷി അഗസ്‌റ്റിൻ, തമിഴ്‌നാട് ജലവിഭവ മന്ത്രിയും മുതിർന്ന ഡിഎംകെ നേതാവുമായ എസ് ദുരൈമുരുഗൻ എന്നിവരും യോഗത്തിൽ പങ്കെടുക്കും. യോഗത്തിൽ അണക്കെട്ടിന്റെ ബലപ്പെടുത്തലും അതുമായി ബന്ധപ്പെട്ട വിവിധ വശങ്ങളും ചർച്ച ചെയ്യുമെന്നാണ് തമിഴ്‌നാട് ജലവിഭവ വകുപ്പ് അറിയിച്ചത്.

മുല്ലപ്പെരിയാർ വിഷയത്തിൽ കേരളത്തിന്റെ താൽപര്യങ്ങൾ സംരക്ഷിക്കാൻ എല്ലാ നടപടികളും സ്വീകരിക്കുമെന്നും, പുതിയ അണക്കെട്ട് നിർമിക്കാനുള്ള തീരുമാനത്തിൽ എത്തിച്ചേരുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി റോഷി അഗസ്‌റ്റിൻ വ്യക്‌തമാക്കി. നിലവിലെ സാഹചര്യത്തിൽ അണക്കെട്ടിൽ നിന്നും കൂടുതൽ ജലം തമിഴ്‌നാട് കൊണ്ടുപോകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read also: ജാനകിക്കാട് കൂട്ടബലാൽസംഗം; ഒന്നര വർഷം മുമ്പും പീഡനം-കൂടുതൽ വിവരങ്ങൾ പുറത്ത്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE