അബുദാബി: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലും ജീവിക്കാൻ അനുയോജ്യമായ രാജ്യങ്ങളുടെ പട്ടികയിൽ മൂന്നാം സ്ഥാനം നേടി യുഎഇ. ബ്ളൂംബർഗ് കോവിഡ് പ്രതിരോധശേഷി സൂചികയിലാണ് രാജ്യം മൂന്നാം സ്ഥാനം നേടി മികച്ച നേട്ടം കൈവരിച്ചത്.
അയർലൻഡ്, സ്പെയിൻ എന്നീ രാജ്യങ്ങളാണ് പട്ടികയിൽ ഒന്നും, രണ്ടും സ്ഥാനങ്ങൾ നേടിയത്. കൂടാതെ പട്ടികയിൽ 15ആം സ്ഥാനമാണ് സൗദിക്ക് ഉള്ളത്. കോവിഡ് വ്യാപനത്തിന് പിന്നാലെ ഓരോ രാജ്യങ്ങളും സ്വീകരിച്ച നടപടികളും, സാമ്പത്തിക മേഖല തിരിച്ചു വന്നതും കണക്കിലെടുത്താണ് പട്ടിക തയ്യാറാക്കിയത്.
കോവിഡ് മരണങ്ങൾ കുറഞ്ഞതും, വാക്സിനേഷൻ തോത് വർധിപ്പിക്കാൻ സാധിച്ചതുമാണ് യുഎഇക്ക് പട്ടികയിൽ മുന്നിലെത്താൻ സഹായകമായത്. കൂടാതെ മെയ്, ജൂൺ മാസങ്ങളിൽ യുഎഇയിൽ കോവിഡ് അതിവേഗം നിയന്ത്രണ വിധേയമായെന്നും പട്ടിക സൂചിപ്പിക്കുന്നുണ്ട്.
Read also: താഹ ഫസലിനെ മോചിപ്പിക്കണം; എൻഐഎ കോടതി ഉത്തരവ്







































