മസ്‌കറ്റ്: ഒമാനിൽ കോവിഡ് വാക്‌സിന്റെ മൂന്നാം കുത്തിവെപ്പ് നൽകാൻ സുപ്രീം കമ്മിറ്റി അംഗീകാരം നൽകി. രോഗബാധയേൽക്കുക വഴി കൂടുതൽ അപകടസാധ്യതയുള്ള വിഭാഗത്തിൽ പെട്ട ആൾക്കാർക്കായിരിക്കും ബൂസ്‌റ്റർ ഡോസ് നൽകുക. ഏതൊക്കെ വിഭാഗത്തിൽ പെടുന്നവർക്കാണ് വാക്‌സിൻ നൽകുന്നതെന്നും അതിനുള്ള വിശദമായ പദ്ധതിയും ഒമാൻ ആരോഗ്യ മന്ത്രാലയം ഉടൻ പ്രഖ്യാപിക്കും.
അതേസമയം, അഞ്ച് മുതൽ പന്ത്രണ്ട് വയസ് വരെ പ്രായമുള്ള കുട്ടികൾക്ക് നവംബർ ആദ്യവാരം മുതൽ കോവിഡ് വാക്‌സിൻ നൽകാനും സുപ്രീം കോടതി കമ്മിറ്റി അനുവാദം നൽകിയിട്ടുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കോവിഡ് പ്രതിരോധ വാക്‌സിൻ ക്യാംപെയിനുകൾ പുരോഗമിച്ച് വരുന്നുവെന്നും കമ്മിറ്റി വ്യക്‌തമാക്കി.
രാജ്യത്ത് ഇതിനോടകം 30,71,161 പേർക്കാണ് ആദ്യ ഡോസ് കുത്തിവെപ്പ് ലഭിച്ചത്. രണ്ട് കുത്തിവെപ്പുകളും പൂർത്തീകരിച്ചവരുടെ എണ്ണം 26,73,961 ആണെന്നും ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നു.
Also Read: താഹ ഫസലിനെ മോചിപ്പിക്കണം; എൻഐഎ കോടതി ഉത്തരവ്






































