പാലക്കാട്: നായ കുറുകെ ചാടിയതിനെ തുടർന്ന് ബൈക്കിൽ നിന്ന് വീണ് യുവാവ് മരിച്ചു. മേലാർകോട് പഴയാണ്ടിത്തറ ചന്ദ്രന്റെ മകൻ സന്തോഷ് (28) ആണ് മരിച്ചത്. ഇന്നലെ രാത്രി എട്ട് മണിയോടെ നിഗമനത്തിന് സമീപം കാക്കമ്പട്ടിയിലാണ് സംഭവം. ചികിൽസയിലിരിക്കെ ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് സന്തോഷ് മരിച്ചത്.
സന്തോഷും ഭാര്യയും തിരുപ്പൂരിലെ ബന്ധുവീട്ടിലേക്ക് പോകുമ്പോഴാണ് അപകടം നടന്നത്. കക്കമ്പട്ടിയിൽ നിന്ന് നായ ബൈക്കിന് കുറുകെ ചാടി വീഴുകയായിരുന്നു. തുടർന്ന് ബൈക്ക് മറിഞ്ഞ് സന്തോഷും ഭാര്യയും തെറിച്ചു വീണു. തലയ്‌ക്ക് സാരമായി പരിക്കേറ്റ സന്തോഷിനെ ഉടൻ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് പുലർച്ചെ മരിക്കുകയായിരുന്നു. ഭാര്യയുടെ പരിക്ക് ഗുരുതരമല്ല.
Most Read: നിയമം പാലിക്കാതെ കാർ ഉപയോഗം; നടൻ ജോജുവിനെതിരെ പരാതി






































