നിയമം പാലിക്കാതെ കാർ ഉപയോഗം; നടൻ ജോജുവിനെതിരെ പരാതി

By Team Member, Malabar News
case Against Actor Joju George
Ajwa Travels

എറണാകുളം: നിയമം പാലിക്കാതെ രണ്ട് കാറുകൾ ഉപയോഗിക്കുന്നതായി നടൻ ജോജു ജോർജിനെതിരെ മോട്ടോർ വാഹന വകുപ്പിൽ പരാതി നൽകി. എറണാകുളം കളമശേരി സ്വദേശി മനാഫ് പുതുവായിയാണ് എറണാകളും ആർടിഒയ്‌ക്ക്‌ പരാതി നൽകിയത്.

ജോജു ജോർജ് ഉപയോഗിക്കുന്ന കാറുകളിൽ സുരക്ഷാ നമ്പർ പ്ളേറ്റ് അഴിച്ചുമാറ്റി ഫാൻസി നമ്പർ പ്ളേറ്റ് ഘടിപ്പിച്ചെന്നും, ഹരിയാന രജിസ്ട്രേഷനിൽ ഉള്ളതാണ് ഒരു കാറെന്നും ആണ് പരാതിക്കാരൻ ആരോപിക്കുന്നത്. കൂടാതെ പരാതികളിൽ മോട്ടോർ വാഹന വകുപ്പ് അന്വേഷണം ആരംഭിക്കുകയും ചെയ്‌തിട്ടുണ്ട്‌.

അതേസമയം ജോജുവിന്റെ കാർ തകർത്ത സംഭവത്തിൽ ഒരു പ്രതിയെ മാത്രമാണ് ഇതുവരെ അറസ്‌റ്റ് ചെയ്‌തത്‌. മുൻ മേയർ ടോണി ചമ്മണി ഉൾപ്പടെ 8 പേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് പോലീസ് കേസെടുത്തത്. ഇവരിൽ അറസ്‌റ്റിലാവാനുള്ള ബാക്കി പ്രതികൾ ഒളിവിൽ കഴിയുകയാണ്. ഇവരെ പിടികൂടാനായി മൊബൈൽ ടവർ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം നടക്കുന്നത്.

Read also: കോവിഡ് ബ്രിഗേഡിനെ ഒരുമിച്ച് പിരിച്ചുവിട്ടു; താളം തെറ്റി മെഡിക്കൽ കോളേജ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE