ബോളിവുഡിൽ മാത്രമല്ല അങ്ങ് ഹോളിവുഡിലും നിരവധി ആരാധകരുള്ള അഭിനേത്രിയാണ് പ്രിയങ്ക ചോപ്ര. സൗന്ദര്യമൽസര വേദികളിലൂടെ സിനിമാ ലോകത്തെത്തിയ പ്രിയങ്ക സോഷ്യല്‍ മീഡിയയിലും സജീവമാണ്. തന്റെ ഓരോ വിശേഷങ്ങളും ആരാധകരുമായി താരം പങ്കുവെക്കാറുണ്ട്.
ഇപ്പോഴിതാ താരത്തിന്റെ ഏറ്റവും പുത്തന്‍ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഭർത്താവ് നിക് ജോനാസിനൊപ്പം യുഎസിലാണ് താമസമെങ്കിലും ഇന്ത്യൻ ആഘോഷങ്ങളിൽ പ്രിയങ്ക ഒട്ടും വിട്ടുവീഴ്‌ച ചെയ്യാറില്ല. ദീപാവലിയോട് അനുബന്ധിച്ച് പ്രിയങ്ക സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോൾ ഏവരുടെയും ഹൃദയം കീഴടക്കുന്നത്.
View this post on Instagram
മനോഹരമായ ഫ്ളോറൽ ലെഹങ്കയും ചോളിയും ധരിച്ചുള്ള ചിത്രമാണ് പ്രിയങ്ക പങ്കുവെച്ചിരിക്കുന്നത്. എല്ലാവർക്കും ദീപാവലി ആശംസകൾ നേർന്നാണ് പ്രിയങ്ക ചിത്രങ്ങൾ പോസ്‌റ്റ് ചെയ്‌തത്. ഏവർക്കും സ്‌നേഹവും വെളിച്ചവും സന്തോഷവും പകരുന്നു എന്നും താരം കുറിച്ചു.

അർപ്പിത മേത്തയാണ് ഗോൾഡൻ-ബീജ് നിറങ്ങളിലുള്ള പ്രിയങ്കയുടെ മനോഹര വസ്‍ത്രം ഡിസൈൻ ചെയ്‌തത്.

ഫ്ളോറൽ പ്രിന്റ് ലെഹംഗയും ഫ്ളോറൽ മിററർ ബ്ളൗസുമാണ് താരം ധരിച്ചിരിക്കുന്നത്. കഴുത്തുനിറഞ്ഞു കിടക്കുന്ന ചോക്കറും പരമ്പരാഗത ശൈലിയിലുള്ള കമ്മലുമെല്ലാം പ്രിയങ്കയുടെ ട്രഡീഷണൽ ലുക്കിന് ഏറെ ഇണങ്ങുന്നതാണ്. കൂടാതെ മുടി വിടർത്തിയിട്ടതും മിനിമൽ മേക്കപ്പും താരത്തെ കൂടുതൽ മനോഹരിയാക്കുന്നു.

Most Read: ‘മിഷൻ സി’ നാളെ തിയേറ്ററിൽ; സംവിധായകൻ പ്രേക്ഷകരോട് സംസാരിക്കുന്നു






































