കാസർഗോഡ്: സംസ്ഥാനത്തുടനീളം നാട്ടുമാവുകൾ നട്ടുവളർത്തി ഗവേഷണം നടത്തുന്ന കണ്ണപുരം നാട്ടുമാഞ്ചോട്ടിൽ (ഇന്റിജനസ് ഫ്രൂട്ട് പ്ളാന്റ് കൺസർവേഷൻ ആൻഡ് എജ്യുക്കേഷനൽ റിസർച്ച് ട്രസ്റ്റ്) കൂട്ടായ്മയെ തേടി ദേശീയ പുരസ്കാരം.
കേന്ദ്ര കാർഷിക മന്ത്രാലയത്തിനു കീഴിലെ പ്രൊട്ടക്ഷൻ ഓഫ് പ്ളാന്റ് വെറൈറ്റി ആൻഡ് ഫാർമേഴ്സ് റൈറ്റ് അതോറിറ്റിയുടെ നാഷണൽ പ്ളാന്റ് ജിനോം സേവിയർ അവാർഡാണ് നാട്ടുമാഞ്ചോട്ടിൽ കൂട്ടായ്മക്ക് ലഭിച്ചത്. 10 ലക്ഷം രൂപയും ശിൽപവുമടങ്ങുന്നതാണ് പുരസ്കാരം.
പുരസ്കാര തുക മുഴുവൻ നാട്ടുമാവുകളുടെ സംരക്ഷണത്തിനായി വിനിയോഗിക്കുമെന്നു ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു. വിവിധ സംസ്ഥാനങ്ങളിലെ കാർഷിക ജൈവ വൈവിധ്യ സംരക്ഷണ കൂട്ടായ്മകളിൽ നിന്നാണ് ‘നാട്ടുമാഞ്ചോട്ടിലി’നെ തിരഞ്ഞെടുത്തത്.
കേരള കാർഷിക സർവകലാശാലയാണ് പേരു നിർദ്ദേശിച്ചത്. വളപട്ടണം ജനമൈത്രി പോലീസ് ഓഫിസറും നാട്ടുമാവ് ഗവേഷകനുമായ ഷൈജു മച്ചാത്തിയുടെ നേതൃത്വത്തിലാണ് കൂട്ടായ്മയുടെ പ്രവർത്തനം.
Most Read: ബത്തേരി കോഴ കേസ്; സികെ ജാനുവിന്റെ ശബ്ദ സാമ്പിൾ ശേഖരിച്ചു







































