മുംബൈ: മഹാരാഷ്ട്രയിൽ കോവിഡ് മൂന്നാം തരംഗത്തിന് സധ്യതയുണ്ടെന്ന് റിപ്പോർട്. ദീപാവലി ആഘോഷങ്ങൾക്ക് ശേഷം കോവിഡ് കേസുകൾ വർധിക്കുമെന്നും മൂന്നാം തരംഗം ഉണ്ടായേക്കാം എന്നുമാണ് മുന്നറിയിപ്പ്.
1.2 മില്യൺ കേസുകൾ റിപ്പോർട് ചെയ്യപ്പെട്ടേക്കാമെന്നാണ് കോവിഡ് ടാസ്ക് ഫോഴ്സ് മുന്നറിയിപ്പ് നൽകുന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് 531 ഓക്സിജൻ ഉൽപാദന പ്ളാന്റുകൾ സ്ഥാപിച്ച് അവശ്യ മരുന്നുകൾ സ്റ്റോക്ക് ചെയ്തു. കോവിഡ് രണ്ടാം തരംഗത്തിൽ ഏറ്റവും ഉയർന്ന സജീവ കേസുകളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് മൂന്നാം തരംഗം പ്രവചിക്കപ്പെട്ടിരിക്കുന്നത്.
മഹാരാഷ്ട്രയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,141 കോവിഡ് കേസുകളാണ് പുതിയതായി റിപ്പോർട് ചെയ്തത്. 32 കോവിഡ് മരണങ്ങളും രേഖപ്പെടുത്തി. അതേസമയം, മഹാരാഷ്ട്രയിൽ കോവിഡ് മൂന്നാം തരംഗത്തിനുള്ള സാധ്യതയില്ലെന്ന് മഹാരാഷ്ട്ര ആരോഗ്യവകുപ്പ് മന്ത്രി രാജേഷ് ടോപെ പറഞ്ഞു. കോവിഡിന്റെ രണ്ടാം തരംഗം ഇതുവരെ അവസാനിച്ചിട്ടില്ലെന്നും ടോപെ പറഞ്ഞു.
Kerala News: ഇന്ധന നികുതി; സംസ്ഥാന സർക്കാരിന് ഇനി ഉറക്കമില്ലാത്ത രാവുകളെന്ന് കെ സുധാകരൻ







































