പാലക്കാട്: വാളയാർ ഡാം തുറന്നു. ഇന്നലെ രാവിലെ 11 മണിയോടെയാണ് ഡാമിന്റെ ഷട്ടറുകൾ ഉയർത്തിയത്. തുടർച്ചയായ നാലാം വർഷമാണ് ഡാം തുറന്നിരിക്കുന്നത്. കോയമ്പത്തൂരിനോട് ചേർന്ന വൃഷ്ടി പ്രദേശത്തും വാളയാർ മലനിരകളിലും മഴ ശക്തമായതിനെ തുർന്ന് പുഴയിൽ നിന്ന് ഡാമിലേക്കുള്ള നീരൊഴുക്ക് കൂടിയതോടെയാണ് ഡാം തുറന്നത്.
നിലവിൽ ഒരു ഷട്ടർ ഒരു സെന്റീമീറ്റർ എന്ന അളവിലാണ് തുറന്നിട്ടുള്ളത്. 202.35 ആണ് ഡാമിലെ ഇപ്പോഴത്തെ ജലനിരപ്പ്. പരമാവധി ജലനിരപ്പ് 203 മീറ്ററാണ്. മഴ കൂടി നീരൊഴുക്ക് കൂടിയാൽ ആവശ്യമെങ്കിൽ രണ്ട് ഷട്ടർ കൂടി തുറക്കുമെന്നും നിലവിൽ ആശങ്കയില്ലെന്നും എക്സിക്യൂട്ടീവ് എൻജിനിയർ അറിയിച്ചു.
മഴ കൂടിയതിനാൽ കഴിഞ്ഞ വർഷം ഡാം ഷട്ടറുകൾ രണ്ട് തവണ തുറന്നിരുന്നു. ഇന്നലെ ഡാം തുറന്നതിനെ തുടർന്ന് കോരയാർ പുഴയിൽ ഒരടിയോളം വെള്ളം ഉയർന്നിട്ടുണ്ട്. എന്നാൽ, ആശങ്കയില്ലെന്ന് അധികൃതർ അറിയിച്ചു.
Most Read: മുല്ലപ്പെരിയാറിലെ മരംമുറി അനുമതി; റിപ്പോർട് കിട്ടിയശേഷം നടപടിയെന്ന് വനംമന്ത്രി