കുവൈറ്റ് സിറ്റി: മതവികാരം വ്രണപ്പെടുത്തിയെന്ന കേസിൽ കുവൈറ്റില്‍ വിദേശ വനിത അറസ്‌റ്റിൽ. ഒരു ബ്രിട്ടീഷ് വനിതക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നതെന്ന് കുവൈറ്റിലെ ഓണ്‍ലൈന്‍ വാര്‍ത്താ പോര്‍ട്ടലായ ‘ടൈംസ് കുവൈറ്റ്’ റിപ്പോര്‍ട് ചെയ്‌തു.
ഖുര്‍ആന്‍ വചനങ്ങള്‍ കാലില്‍ ടാറ്റൂ ചെയ്‌തെന്നാണ് ഇവർക്കെതിരായ പരാതി. കുവൈറ്റ് സ്വദേശിയാണ് പരാതി നൽകിയത്. രാജ്യത്തെ ഒരു ആശുപത്രിയില്‍ വെച്ചാണ് ഇവരെ കണ്ടതെന്നും പരാതിക്കാരൻ പറയുന്നു. പരാതിയുടെ അടിസ്‌ഥാനത്തിൽ മതവികാരം വ്രണപ്പെടുത്തിയതിനാണ് പോലീസ് കേസ് രജിസ്‌റ്റര്‍ ചെയ്‌തിരിക്കുന്നത്.
അതേസമയം വിദേശ വനിതയെ താമസ സ്‌ഥലത്തുനിന്നാണ് അറസ്‌റ്റ് ചെയ്‌തതെന്നും റിപ്പോര്‍ട് വ്യക്‌തമാക്കുന്നു.
Most Read: ഡോക്‌ടർ ചമഞ്ഞ് ചികിൽസ; പെരുമ്പാവൂരില്‍ അതിഥിതൊഴിലാളി പിടിയില്‍







































