മുല്ലപ്പെരിയാര്‍ മരംമുറിക്കൽ ഇന്ന് നിയമസഭയില്‍ ഉന്നയിക്കാനൊരുങ്ങി പ്രതിപക്ഷം

By Desk Reporter, Malabar News
The debate on the state budget in the Assembly will begin today
Representational Image
Ajwa Travels

തിരുവനന്തപുരം: വിവാദമായ മുല്ലപ്പെരിയാറില്‍ നിന്ന് മരംമുറിക്കാനുള്ള ഉത്തരവും ഇന്ധന നികുതി കുറയ്‌ക്കണമെന്ന ആവശ്യവും പ്രതിപക്ഷം ഇന്ന് നിയമസഭയില്‍ ഉന്നയിക്കും. കേരളത്തിലെ ജനങ്ങളുടെ ആശങ്ക വര്‍ധിപ്പിക്കുന്നതാണ് മരംമുറിക്കാനുള്ള സര്‍ക്കാര്‍ ഉത്തരവെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.

മുഖ്യമന്ത്രിയും വനംമന്ത്രിയും അറിയാതെ ഇത്തരം ഉത്തരവ് ഇറങ്ങില്ലെന്നാണ് പ്രതിപക്ഷത്തിന്റെ ആക്ഷേപം. മുല്ലപ്പെരിയാറില്‍ പുതിയ ഡാം എന്ന ആവശ്യം ഭരണ പ്രതിപക്ഷ ഭേദമില്ലാതെ കേരളം ഉറച്ചു നില്‍ക്കുന്ന സാഹചര്യത്തില്‍ തമിഴ്‌നാടിന്റെ ആവശ്യങ്ങള്‍ക്ക് കരുത്ത് പകരുന്നതാണ് ഉത്തരവ്.

ഉദ്യോഗസ്‌ഥര്‍ മാത്രം തീരുമാനിച്ചാല്‍ ഉത്തരവിറക്കാന്‍ ആകില്ല. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം വേണമെന്നും പ്രതിപക്ഷം ആവശ്യപ്പെടും. ബേബി ഡാമിലെ മരംമുറിക്ക് അനുമതി നല്‍കിയത് മുഖ്യമന്ത്രിയുടെ ഓഫിസ് എന്നാണ് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം.

ഉത്തരവ് ആഭ്യന്തര വകുപ്പിന്റെ അനുമതിയോടെയെന്ന് ആക്ഷേപിച്ച് കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും രംഗത്തെത്തിയിരുന്നു. അനുമതി ആഭ്യന്തര വകുപ്പിന്റെ അറിവോടെയാണ് എന്നതിന് തെളിവുണ്ടെന്നും തെളിവുകള്‍ സമയമാകുമ്പോള്‍ പുറത്തുവിടുമെന്നും അദ്ദേഹം വ്യക്‌തമാക്കി.

National News: സിക വൈറസ്; യുപിയിൽ രോഗബാധിതരുടെ എണ്ണം 89 ആയി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE