സിക വൈറസ്; യുപിയിൽ രോഗബാധിതരുടെ എണ്ണം 89 ആയി

By Web Desk, Malabar News
Zika Virus In Kerala
Ajwa Travels

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ സിക ബാധിതരുടെ എണ്ണം കൂടുന്നു. കാണ്‍പൂരില്‍ 10 പേര്‍ക്കുകൂടി സിക വൈറസ് ബാധിച്ചു. ഇതോടെ സംസ്‌ഥാനത്ത് സിക ബാധിതരുടെ ആകെ എണ്ണം 89 ആയി. മൂന്ന് എയര്‍ ഫോഴ്‌സ് ഉദ്യോഗസ്‌ഥര്‍ക്കും സിക സ്‌ഥിരീകരിച്ചു.

വൈറസ് ബാധിച്ചവരില്‍ 23 പേര്‍ 21 വയസിന് താഴെയുള്ളവരും 12 പേര്‍ എയര്‍ഫോഴ്‌സ് ഉദ്യോഗസ്‌ഥരുമാണ്. വ്യാഴാഴ്‌ച മുതല്‍ അഞ്ഞൂറിലധികം പേരുടെ രക്‌ത സാമ്പിളുകളാണ് ലഖ്‌നൗവിലെ കിംഗ് ജോര്‍ജ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലും പൂനെ വൈറോളജി ഇന്‍സ്‌റ്റിറ്റ്യൂട്ടിലുമായി പരിശോധനയ്‌ക്ക്‌ അയച്ചത്.

ഒക്‌ടോബറിലാണ് കാണ്‍പൂരില്‍ ആദ്യമായി സിക സ്‌ഥിരീകരിക്കുന്നത്. കൊതുകുകളിലൂടെ പകരുന്ന വൈറസാണ് സിക വൈറസ്. പനി, ശരീരത്തില്‍ ചുവന്ന പാടുകള്‍, കണ്ണിന് ചുവന്ന നിറം, സന്ധി വേദന, പേശി വേദന, തലവേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍.

1947ല്‍ ഉഗാണ്ടയിലെ കുരങ്ങുകളിലാണ് ഈ വൈറസ് ആദ്യമായി കണ്ടെത്തുന്നത്. തുടര്‍ന്ന് 1952ല്‍ മനുഷ്യരിലും കണ്ടെത്തി. ഇന്ത്യ, ആഫ്രിക്ക, അമേരിക്ക, ഏഷ്യ, ബ്രസീല്‍ എന്നിവിടങ്ങളില്‍ ഇതുവരെ സിക വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്.

സിക വൈറസ് ശരീരത്തില്‍ പ്രവേശിച്ച് 3 മുതല്‍ 14 ദിവസത്തിന് ശേഷം മാത്രമേ രോഗ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങുകയുള്ളു. എന്നാല്‍ എല്ലാവരിലും രോഗലക്ഷണങ്ങള്‍ പ്രകടമാകണമെന്നില്ല.

Read Also: സേവനമാണ് പുതിയ കാലത്തെ സംഘടനാ പ്രവര്‍ത്തനം; നരേന്ദ്ര മോദി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE