എടപ്പാൾ: മഴ അനുകൂലമായാൽ എടപ്പാൾ മേൽപ്പാലത്തിലെ ടാറിങ് ജോലികൾ നാളെ ആരംഭിക്കും. ഇതിന് മുന്നോടിയായി കംപ്രസർ ഉപയോഗിച്ച് പൊടികൾ മാറ്റുന്ന ജോലികൾ ഇന്ന് തുടങ്ങും. പൊടി ഒഴിവാക്കി വൃത്തിയാക്കിയ ശേഷം ടാറിങ് തുടങ്ങാനാണ് ആലോചന. ടാറിങ്ങിന് ശേഷം അനുബന്ധ ജോലികൾ കൂടി പൂർത്തീകരിച്ച് ഉൽഘാടന തീയതി പ്രഖ്യാപിക്കാനാണ് തീരുമാനം.
ഇതിനിടയ്‌ക്ക് മഴ വില്ലനായാൽ ടാറിങ് നടത്താൻ കഴിയില്ല. ടാറിങ്ങിന് മുന്നോടിയായുള്ള എല്ലാ ജോലികളും പൂർത്തീകരിച്ചു. കണ്ണൂരിൽ നിന്ന് ജോലിക്കാരും യന്ത്രങ്ങളും എത്തി. ടാർ ഉൾപ്പടെയുള്ളവ എത്തിച്ച് പ്ളാന്റും പ്രവർത്തന സജ്‌ജമാണ്.
Most Read: മൽസ്യ തൊഴിലാളി വെടിയേറ്റ് കൊല്ലപ്പെട്ട സംഭവം; 10 പാക് നാവികസേനാ ഉദ്യോഗസ്‌ഥർക്ക് എതിരെ കേസ്





































