റിയാദ്: സൗദി അറേബ്യയിൽ മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് യുവാവ് മരിച്ചു. മലപ്പുറം പാണ്ടിക്കാട് തുവ്വൂർ സ്വദേശി ആലക്കാടൻ അബ്ദുല്ലയുടെ മകൻ റിഷാദ് അലി(28)യാണ് മരിച്ചത്.
മദീന പള്ളിയിൽ സന്ദർശനം നടത്തി, ബദർ വഴി ജിദ്ദയിലേക്ക് തിരിച്ചു വരുന്നതിനിടെയാണ് അപകടമുണ്ടായത്. ഇവർ സഞ്ചരിച്ച വാഹനം ഒട്ടകത്തെ ഇടിച്ച് മറിയുകയായിരുന്നു.
അപകടത്തിൽ ഏഴു പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. ഇവരിൽ റിഷാദ് അലിയുടെ ഭാര്യ, ഭാര്യയുടെ ഉമ്മ, ഡ്രൈവർ എന്നിവരുടെ പരിക്ക് ഗുരുതരമാണ്. പരിക്കേറ്റവരെ ജിദ്ദയിലെ ആശുപത്രിയിലേക്ക് മാറ്റി. റിഷാദ് അലിയുടെ മൃതദേഹം റാബിഖ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Most Read: വ്യാജരേഖ കേസ്; അന്വേഷണത്തോട് സഹകരിക്കാതെ മോന്സണ്






































