മലപ്പുറം: മാസങ്ങളായി പൂട്ടിക്കിടന്ന് കാടുമൂടിയ മേലാറ്റൂർ പുത്തൻപള്ളിയിലെ ചെമ്മാണിയോട് ആരോഗ്യ ഉപകേന്ദ്രം ആഴ്‌ചയിലൊരിക്കൽ തുറന്ന് പ്രവർത്തിപ്പിക്കാൻ തീരുമാനം. ഇതിന് മുന്നോടിയായി ആരോഗ്യ ഉപകേന്ദ്രം വൃത്തിയാക്കുകയും ചുറ്റുപാടും വളർന്ന് പന്തലിച്ചുനിന്നിരുന്ന പുൽക്കാടുകൾ വെട്ടിനീക്കുകയും ചെയ്‌തു.
വ്യാഴാഴ്‌ചകളിൽ ആരോഗ്യ ഉപകേന്ദ്രം വഴി കുട്ടികൾക്കുള്ള കുത്തിവെപ്പുകൾ, ജീവിതശൈലീ രോഗനിർണയം തുടങ്ങിയ സേവനങ്ങൾ ലഭ്യമാക്കാനാണ് തീരുമാനം.
വാർഡിലെ ആരോഗ്യ ശുചിത്വ സമിതിയുടെ നേതൃത്വത്തിലാണ് ഏറെ നാളായി പൂട്ടിക്കിടന്ന ആരോഗ്യ ഉപകേന്ദ്രത്തിന്റെ പരിസരം വൃത്തിയാക്കുകയും ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുകയും ചെയ്‌തത്.
ആരോഗ്യ ഉപകേന്ദ്രത്തിന്റെ ചുമതലയുള്ള ജൂനിയർ പബ്ളിക് ഹെൽത്ത് നഴ്സ് വിപി പൂജ, ആശാ വർക്കർ ബേബി, വാർഡ് അംഗം പി റഹ്‌മത്ത് എന്നിവർ കേന്ദ്രത്തിലെത്തി സൗകര്യങ്ങൾ വിലയിരുത്തി.
Malabar News: വിദ്യാർഥികൾ നാടുവിട്ടത് വീട്ടുകാർ പ്രണയം നിഷേധിച്ചതിനാൽ; കൈയിൽ പണവും സ്വർണവും





































