മലപ്പുറം: കിഴക്കേകര റോഡിൽ വാടക കെട്ടിടത്തിൽ സിലിണ്ടറിന് തീപിടിച്ച് ആറ് പേർക്ക് പൊള്ളലേറ്റു. ഇതര സംസ്‌ഥാന തൊഴിലാളികൾക്കാണ് പൊള്ളലേറ്റത്. ഇതിൽ രണ്ടു പേരുടെ നില ഗുരുതരമാണ്.
കൊൽക്കത്ത മുർഷിദാബാദ് സ്വദേശികളായ ഷെന്തു ഷൈക്ക് (30), മഷീദുൽഷൈക്ക്, ഷഹീൽ (27), ഈറാൻ (48), വീർവൽ അസ്‌ലം (30), ഗോപ്രോകുൽ (30) എന്നിവർക്കാണ് പൊള്ളലേറ്റത്. തിങ്കളാഴ്‌ച രാത്രി എട്ടു മണിയോടെയാണ് അപകടം.
ഇതര സംസ്‌ഥാന തൊഴിലാളികൾ ഒന്നിച്ചു താമസിക്കുന്ന ക്യാംപിലാണ് അപകടം ഉണ്ടായത്. അപകടം നടന്നയുടനെ പരിക്കേറ്റവരെ നാട്ടുകാർ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും പൊള്ളൽ ഗുരുതരമായതിനാൽ ഇവരെ പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.
Most Read: ജലജീവൻ മിഷൻ; കാസർഗോഡ് 2.10 ലക്ഷം വീടുകളിലേക്ക് കുടിവെള്ളം എത്തിക്കും





































