ജലജീവൻ മിഷൻ; കാസർഗോഡ് 2.10 ലക്ഷം വീടുകളിലേക്ക് കുടിവെള്ളം എത്തിക്കും

By Staff Reporter, Malabar News
jalajeevan-mission-kozhikode
Ajwa Travels

കാസർഗോഡ്: ജലജീവൻ മിഷൻ വഴി ജില്ലയിൽ 38 ഗ്രാമ പഞ്ചായത്തുകളിലെ 2.10 ലക്ഷം വീടുകളിലേക്ക്‌ പൈപ്പ്‌ സ്‌ഥാപിച്ച്‌ കുടിവെള്ളമെത്തിക്കും. ജില്ലയിൽ രണ്ടര ലക്ഷത്തോളം ഗ്രാമീണ വീടുകളാണുള്ളത്. ഇതിൽ 40,000 വീടുകളിൽ വാട്ടർ അതോറിറ്റി, ജലനിധി തുടങ്ങിയവ വഴി കുടിവെള്ളം ലഭിക്കുന്നുണ്ട്‌. 2020ലാണ് ജലജീവൻ മിഷൻ ജില്ലയിൽ ആരംഭിച്ചത്. ആദ്യഘട്ടത്തിൽ 30 പഞ്ചായത്തുകളിലെ 69,091 വീടുകളിലേക്കുള്ള കണക്‌ഷനാണ്‌ ഭരണാനുമതി ലഭിച്ചത്.

ഇതിന്റെ ഭൂരിഭാഗം ജോലികളും പുരോഗമിക്കുകയാണ്. 2021-22ൽ മാത്രം 1,11,580 വീടുകളിലേക്ക് പൈപ്പ് വലിച്ച് കുടിവെള്ളം എത്തിക്കാനാണ് ഭരണാനുമതി ലഭിച്ചിരിക്കുന്നത്. ഇവയുടെ ടെൻഡർ നടപടികളിലേക്ക് കടന്നു കഴിഞ്ഞു. ബാക്കി പദ്ധതികളും കളക്‌ടർ അധ്യക്ഷയായ സമിതി പരിശോധിച്ച് അംഗീകാരത്തിനായി സമർപ്പിച്ചു. 2024ഓടെ മുഴുവൻ ഗ്രാമീണ വീടുകളിലും കുടിവെള്ളം എത്തിക്കുകയാണ്‌ പദ്ധതിയുടെ ലക്ഷ്യം.

Read Also: വ്യാഴാഴ്‌ച വരെ ഇടിമിന്നലോട് കൂടിയ ശക്‌തമായ മഴക്ക് സാധ്യത

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE