അന്തനാനറിവോ: ഗാന്ധി ജയന്തി ദിനത്തില്‍ മഡ്‌ഗാസ്‌കറിലെ ഇന്ത്യന്‍ എംബസി സോളാര്‍ പവര്‍ പ്ലാന്റ് ഉദ്ഘാടനം ചെയ്യും. എംബസിയുടെ മുഴുവന്‍ പ്രവര്‍ത്തനങ്ങള്‍ക്കും ആവശ്യമായ വൈദ്യുതി ലഭ്യമാക്കാന്‍ ശേഷിയുള്ള സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. മഡ്‌ഗാസ്‌കർ പ്രധാനമന്ത്രി ക്രിസ്‌റ്റിയന്‍ എന്റ്‌സായയും അംബാസിഡര്‍ അഭയ് കുമാറും ചേര്‍ന്ന് ഉദ്ഘാടനം നിര്‍വഹിക്കും. അഭയ് കുമാര്‍ തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.
Announcement
On 2 October 2020, as part of the grand finale of 150th birth anniversary celebrations of #MahatmaGandhi, @indembtana will make a switch to solar power. Please don’t miss this historic moment and catch us live @indembtana at 5 pm (IST).@MEAIndia @IndianDiplomacy pic.twitter.com/fwfcLtoxzo— India in Madagascar & Comoros (@IndembTana) October 1, 2020
‘ലോകത്തില്‍ നിങ്ങള്‍ കാണാന്‍ ആഗ്രഹിക്കുന്ന മാറ്റം നിങ്ങളാവുക’ ഗാന്ധിജിയുടെ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം ട്വിറ്ററിലൂടെ പറഞ്ഞു. ചരിത്രത്തില്‍ ആദ്യമായാണ് ഏതെങ്കിലും രാജ്യത്തെ ഇന്ത്യന്‍ എംബസിയുടെ പ്രവര്‍ത്തനം പൂര്‍ണമായും സൗരോര്‍ജത്തിലേക്ക് മാറ്റുന്നത് എന്നും അദ്ദേഹം അറിയിച്ചു. ഇന്ത്യന്‍ സമയം വൈകീട്ട് 5 മണിക്കാണ് ഉദ്ഘാടനം നിശ്ചയിച്ചിരിക്കുന്നത്.







































