സൗരോർജ നഗരമാകാൻ ഒരുങ്ങി തിരുവനന്തപുരം

By Staff Reporter, Malabar News
Kannur solar power plant
Representational Image
Ajwa Travels

തിരുവനന്തപുരം: തലസ്‌ഥാനം സൗരോര്‍ജ നഗരമാകുന്നു. സോളാർ വൈദ്യുതി ഉൽപാദനത്തിലൂടെ പൂർണമായും സൗരോര്‍ജ നഗരമാകാൻ ഒരുങ്ങുകയാണ് തിരുവനന്തപുരം. വീടുകളിലും സര്‍ക്കാര്‍ ഓഫിസുകള്‍ ഉള്‍പ്പടെയുള്ള സ്‌ഥാപനങ്ങളിലും സൗരോര്‍ജ പാളികള്‍ സ്‌ഥാപിച്ച് വൈദ്യുതി ഉല്‍പാദിപ്പിക്കുന്നതിന് ജര്‍മന്‍ കമ്പനിയുമായി ധാരണപത്രം ഒപ്പിട്ടു. രണ്ടുവര്‍ഷംകൊണ്ട് പദ്ധതി പൂര്‍ത്തിയാക്കും.

തിരുവനന്തപുരത്ത്‌ നടന്ന ചടങ്ങിൽ അനർട്ട് സിഇഒയും ജർമൻ കൺസൾട്ടൻസി അധികൃതരുമാണ് ധാരണാപത്രത്തിൽ ഒപ്പുവച്ചത്.കേന്ദ്രപാരമ്പര്യേതര ഊര്‍ജ വകുപ്പിന്റെ സഹായത്തോടെയാണ് സൗരോര്‍ജ നഗര പദ്ധതി. കേന്ദ്രവിഹിതം എത്രയെന്നത് രണ്ടാഴ്‌ചക്കകം തീരുമാനിക്കും. തലസ്‌ഥാന നഗരത്തിന് വേണ്ട വൈദ്യുതി പൂര്‍ണമായി സൂര്യനില്‍ നിന്ന് ഉല്‍പാദിപ്പിക്കാനാണ് ശ്രമം. അന്‍പത് മെഗാവാട്ട് വൈദ്യുതി രണ്ടുവര്‍ഷത്തിനകം ഉല്‍പാദിപ്പിക്കും.

ഗാർഹിക ഉപഭോക്‌താക്കൾക്ക് സബ്‌സിഡിയോടെയുള്ള സൗരോർജ നിലയങ്ങൾ, നഗരത്തിലെ എല്ലാ സർക്കാർ കെട്ടിടങ്ങളിലും സൗരോർജ പവർ പ്ളാന്റുകൾ, സൗരോർജത്തിൽ പ്രവർത്തിക്കുന്ന ഇലക്ട്രിക് വാഹന ചാർജിങ് സ്‌റ്റേഷനുകൾ, സൗരോർജത്തിൽ പ്രവർത്തിക്കുന്ന സ്‌മാർട്ട് ബസ് ഷെൽട്ടറുകൾ, നഗരത്തിലെ എല്ലാ സർക്കാർ സ്‌ഥാപനങ്ങളിലും ഇലക്‌ട്രിക്‌ വാഹനങ്ങൾ തുടങ്ങിയവയാണ് പദ്ധതിയിലൂടെ നടപ്പാക്കാൻ ലക്ഷ്യമിടുന്നത്.

Read Also: കൂട്ടക്കൊലയിൽ വിറങ്ങലിച്ച് അമേരിക്ക; ദുഃഖാചരണം പ്രഖ്യാപിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE