മഴക്ക് ശമനം; തിരുവനന്തപുരം ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ ഇന്ന് തുറക്കും

By Trainee Reporter, Malabar News
Ponmudi Tourist Center will open on Wednesday
Ajwa Travels

തിരുവനന്തപുരം: മഴ കുറഞ്ഞതോടെ തിരുവനന്തപുരം ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ ഇന്ന് തുറക്കും. ശക്‌തമായ മഴയെ തുടർന്ന് അടച്ചിട്ട പൊൻമുടി അടക്കമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളാണ് തുറക്കുന്നത്. പൊൻ‌മുടിയിൽ ഇന്ന് മുതൽ സഞ്ചാരികൾക്ക് പ്രവേശനം അനുവദിക്കുമെന്ന് അധികൃതർ അറിയിച്ചു. വിതുരയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളായ കല്ലാർ, മീൻമുട്ടി തുടങ്ങിയവയും ഇന്ന് തുറക്കും.

തിരുവനന്തപുരം നഗരത്തിൽ ഇന്നലെ വൈകിട്ട് ലഭിച്ചത് കനത്ത മഴയാണ്. വൈകിട്ടുണ്ടായ അപ്രതീക്ഷിതമായി പെയ്‌ത മഴയിൽ നഗരത്തിന്റെ പ്രധാന ഭാഗങ്ങളിൽ വെള്ളം കേറി. വൈകിട്ടോടെ ജില്ലയിൽ യെല്ലോ അലർട്ടും പുറപ്പെടുവിച്ചു. അരമണിക്കൂറിനകം 35 മില്ലീമീറ്റർ മഴ ലഭിച്ചെന്ന് കാലാവസ്‌ഥാ വിദഗ്‌ധർ അറിയിച്ചു.

അതേസമയം, സംസ്‌ഥാനത്ത്‌ ഇന്ന് ഒരു ജില്ലയിലും മഴമുന്നറിയിപ്പില്ല. എന്നാൽ, 21 വരെയുള്ള തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴക്കൊപ്പം മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്‌തമായ കാറ്റിനും 22, 23 തീയതികളിൽ ഇടിമിന്നലോട് കൂടിയ മഴക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് അറിയിച്ചു.

Most Read| സഖ്യരാജ്യങ്ങളെ ഉപേക്ഷിക്കാനാവില്ല, ഇസ്രയേലിന് കൂടുതൽ സഹായം നൽകും; അമേരിക്ക

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE