റീൽസ് എടുക്കുന്നതിനെ ചൊല്ലി തർക്കം; മാനവീയം വീഥിയിൽ യുവാവിന് വെട്ടേറ്റു

By Trainee Reporter, Malabar News
A young man was stabbed on Manaviyam Veethi
Representational Image
Ajwa Travels

തിരുവനന്തപുരം: റീൽസ് എടുക്കുന്നതിനെ ചൊല്ലി മാനവീയം വീഥിയിൽ യുവാക്കൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾക്ക് വെട്ടേറ്റു. ചെമ്പഴന്തി സ്വദേശി ധനു കൃഷ്‌ണയ്‌ക്കാണ് വെട്ടേറ്റത്. കഴുത്തിന് ഗുരുതരമായി വെട്ടേറ്റ ധനു കൃഷ്‌ണ മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിലാണ്. ഇന്ന് പുലർച്ചെയാണ് സംഘർഷം ഉണ്ടായത്.

ആക്രമണം നടത്തിയ ഷെമീർ എന്ന യുവാവിനെയും ഒപ്പമുണ്ടായിരുന്ന പെൺകുട്ടിയെയും പോലീസ് കസ്‌റ്റഡിയിൽ എടുത്തു. റീൽസ് എടുക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെയാണ് ആക്രമണം ഉണ്ടായത്. പുലർച്ചെ ഒന്നരയോടെ ആയിരുന്നു സംഘർഷം. എല്ലാവരും മദ്യലഹരിയിൽ ആയിരുന്നുവെന്ന് പോലീസ് പറയുന്നു.

നിരന്തര സംഘർഷത്തെ തുടർന്ന് മാനവീയം വീഥിയിൽ നേരത്തെ പോലീസ് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നെങ്കിലും ഇപ്പോൾ അതെല്ലാം അയഞ്ഞ മട്ടാണ്. പോലീസ് നിയന്ത്രണങ്ങൾ കുറഞ്ഞതോടെ ലഹരി സംഘങ്ങൾ വീണ്ടും മാനവീയം വീഥി കീഴടക്കി. തിരഞ്ഞെടുപ്പ് ചുമതലയുള്ളതിനാൽ കൂടുതൽ പോലീസുകാരെ ഇവിടെ വിന്യസിക്കാൻ സാധിക്കുന്നില്ലെന്നാണ് പോലീസിന്റെ വിശദീകരണം.

സിസിടിവി ഇല്ലാത്ത ഭാഗങ്ങൾ നോക്കിയാണ് സംഘങ്ങൾ ഒത്തുചേരുന്നത്. രാത്രി 12 മണിക്ക് ശേഷം ഇവിടെ നിന്ന് പിരിഞ്ഞു പോകണമെന്ന് നിർദ്ദേശം ഉണ്ടെങ്കിലും അതിന് തയ്യാറാകാതെ ഇവിടെ തുടരുന്ന യുവാക്കളാണ് ഇത്തരത്തിൽ ആക്രമണങ്ങളിൽ ഏർപ്പെടുന്നത്.

Most Read| നിയമപാലകരെന്ന വ്യാജേന പണം തട്ടൽ; ജാഗ്രത വേണമെന്ന് പോലീസ് മുന്നറിയിപ്പ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE