കോഴിക്കോട്: പോക്‌സോ കേസിൽ റിട്ട. എസ്‌ഐ അറസ്‌റ്റിൽ. കോഴിക്കോട് സൗത്ത് അസി. കമ്മീഷണറുടെ ഓഫിസിൽ എസ്‌ഐ റാങ്കിലിരിക്കെ വിരമിച്ച ഫറോക്ക് സ്വദേശി ഉണ്ണിക്കെതിരെയാണ് കേസ്. ദിവസങ്ങൾക്ക് മുമ്പാണ് ഇയാൾ എട്ട് വയസുകാരിയായ പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയത്. പ്രതിയെ ഫറോക്ക് പോലീസാണ് അറസ്‌റ്റ് ചെയ്‌തിരിക്കുന്നത്.
ചൈൽഡ് ലൈൻ നൽകിയ പരാതിയിലാണ് ഫറോക്ക് പോലീസ് കേസെടുത്ത് പ്രതിയെ അറസ്‌റ്റ് ചെയ്‌തത്. പ്രതിയുടെ വീട്ടിൽ വെച്ചും സമീപത്തെ ഷെഡിൽ വെച്ചും നിരവധി തവണ പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് പെൺകുട്ടി ചൈൽഡ് ലൈനിൽ മൊഴി നൽകിയിരുന്നു. തുടർന്നാണ് നടപടി. മൊഴി രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു.
സർവീസിലിരിക്കെ പോക്‌സോ കേസുകളടക്കം രജിസ്‌റ്റർ ചെയ്‌ത പ്രാധാനപെട്ട കേസുകൾ കൈകാര്യം ചെയ്‌ത ഉദ്യോഗസ്‌ഥനാണ് ഉണ്ണി. കേസുമായി ബന്ധപ്പെട്ട് കോടതിയിൽ സമർപ്പിക്കേണ്ട റിപ്പോർട്ടുകൾ തയ്യാറാക്കുന്നതിലും ഇയാൾ വിദഗ്‌ധൻ ആയിരുന്നെന്ന് പോലീസ് ഉദ്യോഗസ്‌ഥർ പറഞ്ഞു.
Most Read: ഭോപ്പാൽ ആശുപത്രിയിലെ തീപിടുത്തം; 8 ശിശുക്കൾ കൂടി മരിച്ചു







































