ന്യൂഡെൽഹി: അടുത്ത രണ്ട് വർഷത്തിനുള്ളിൽ 1 ബില്യൺ ഡോളർ (ഏകദേശം 7400 കോടി) രാജ്യത്തെ സ്‌റ്റാർട്ട് അപ്പുകളിൽ നിക്ഷേപിക്കാൻ സൊമാറ്റോ ലിമിറ്റഡ് പദ്ധതിയിടുന്നതായി കമ്പനിയുടെ സ്‌ഥാപകനും ചീഫ് എക്‌സിക്യൂട്ടീവുമായ ദീപീന്ദർ ഗോയൽ.
കഴിഞ്ഞ ആറ് മാസത്തിനിടെ നാല് കമ്പനികളിലായി സൊമാറ്റോ നിക്ഷേപിച്ച 275 മില്യൺ ഡോളറിന് പുറമെയാണ് പുതിയ പ്രഖ്യാപനം. ഹൈപ്പർലോക്കൽ ഗ്രോസറി ഡെലിവറി സേവനമായ ഗ്രോഫേഴ്‌സിൽ നിക്ഷേപിച്ച 100 മില്യൺ ഡോളർ നിക്ഷേപവും ഇതിൽ ഉൾപ്പെടുന്നുണ്ട്.
കമ്പനി വിപുലീകരണത്തിന്റെ ഭാഗമായി മാജിക്‌പിനിലെ 16 ശതമാനം ഓഹരികൾ 50 മില്യൺ ഡോളറിന് (ഏകദേശം 371 കോടി രൂപ) വാങ്ങാൻ സൊമാറ്റോ തീരുമാനിച്ചിരുന്നു. രാജ്യത്ത് പ്രാദേശിക റീട്ടെയിലർമാർക്കായി പ്രവർത്തിക്കുന്ന പ്രമുഖ ബ്രാൻഡാണ് മാജിക്‌പിൻ.
ഇന്ത്യയിലെ 50 നഗരങ്ങളിലായി ഫാഷൻ, ഭക്ഷ്യ വസ്‌തുക്കൾ, ഇലക്‌ട്രോണിക്‌സ്, ഗ്രോസറി, ഫാർമ, വിനോദം എന്നീ വിഭാഗങ്ങളിലായി 170,000ൽ അധികം വ്യാപാരികളുടെ ശൃംഖല സ്വന്തമായുള്ള കമ്പനിയാണ് മാജിക്‌പിൻ. ഇതാണ് സൊമാറ്റോയുടെ നിക്ഷേപത്തിന് കാരണം.
Read Also: ‘കുറുപ്പ് ’ട്രെയ്‌ലർ ബുർജ് ഖലീഫയിൽ; ആസ്വദിച്ച് ദുൽഖറും കുടുംബവും







































