‘കുറുപ്പ്‌ ’ട്രെയ്‌ലർ ബുർജ് ഖലീഫയിൽ; ആസ്വദിച്ച് ദുൽഖറും കുടുംബവും

By News Bureau, Malabar News
Ajwa Travels

ദുൽഖർ സൽമാൻ നായകനായെത്തുന്ന ‘കുറുപ്പ്’ സിനിമയുടെ ട്രെയ്‌ലർ ബുർജ് ഖലീഫയിൽ പ്രദർശിപ്പിച്ചു. ഇതാദ്യമായാണ് ഒരു മലയാള സിനിമയുടെ ട്രെയ്‌ലർ ബുർജ് ഖലീഫയിൽ പ്രദർശിപ്പിക്കുന്നത്.

തങ്ങളുടെ സ്വന്തം കുഞ്ഞിക്കയുടെ മുഖം ലോകത്തെ ഏറ്റവും ഉയരംകൂടിയ കെട്ടിടമായ ബുർജ് ഖലീഫയിൽ തെളിഞ്ഞത് ആഘോഷമാക്കുകയാണ് ദുൽഖർ ആരാധകർ.

 

View this post on Instagram

 

A post shared by SUNNY WAYNE ☀️ (@sunnywayn)

ഒരു മിനിറ്റ് നാല് സെക്കൻഡ് നീണ്ടുനിൽക്കുന്ന ട്രെയ്‌ലറാണ് ബുർജ് ഖലീഫയിൽ പ്രദർശിപ്പിച്ചത്. ഡൗൺടൗൺ പ്രദേശത്ത് എത്തിയവർ ഏറെ ആവേശത്തോടെയാണ് ട്രെയ്‌ലർ വീക്ഷിച്ചത്. ദുൽഖർ കുടുംബത്തോടൊപ്പമാണ് ട്രെയ്‌ലർ കാണാൻ ദുബായിൽ എത്തിയത്.

വിവിധ ഫേസ്‌ബുക്ക് പേജുകൾ വഴി ലക്ഷക്കണക്കിന് ആളുകളാണ് ബുർജ് ഖലീഫയിലെ ട്രെയ്‌ലർ പ്രദർശനം തൽസമയം കണ്ടത്. അതേസമയം സിനിമയുടെ പ്രചാരണ പരിപാടികളുടെ ഭാഗമായി അണിയറ പ്രവർത്തകരും താരങ്ങളും ദുബായിയിൽ എത്തിയിട്ടുണ്ട്.

ശ്രീനാഥ് രാജേന്ദ്രനാണ് കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാര കുറുപ്പിന്റെ ജീവിതത്തെ ആസ്‌പദമാക്കിയുള്ള ഈ ചിത്രം സംവിധാനം ചെയ്യുന്നത്. നാളെയാണ് ചിത്രത്തിന്റെ റിലീസ്. 35 കോടി മുതൽമുടക്കിൽ നിർമിച്ചിരിക്കുന്ന ‘കുറുപ്പ്’ കേരളത്തില്‍ മാത്രം നാനൂറിലേറെ തിയേറ്ററുകളിലാണ് റിലീസ് ചെയ്യുക.

Most Read: തലമുടി ആരോഗ്യത്തോടെ വളരാൻ ഒലീവ് ഓയിൽ ഹെയര്‍ മാസ്‌കുകള്‍ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE