ഗോരഖ്പൂർ: വീടിന് മുകളിൽ പാകിസ്ഥാൻ പതാക ഉയർത്തിയ സംഭവത്തിൽ ഉത്തർപ്രദേശിൽ 4 പേർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തു. യുപിയിലെ ഗോരഖ്പൂരിലുള്ള ചൗരി ചൗരായിലെ മുന്ദേര ബസാർ പ്രദേശത്തുള്ള വീട്ടിലാണ് പാകിസ്ഥാൻ പതാക ഉയർത്തിയത്. തുടര്‍ന്ന് ചില സംഘടനകളും ബ്രാഹ്മിന്‍ ജന്‍ കല്യാണ്‍ സമിതിയും പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
നവംബർ 10ആം തീയതിയോടെയാണ് സംഭവം ഉണ്ടായത്. കൊടി ഉയർത്തിയ വീടിന് മുൻപിലെത്തി ചില ആളുകൾ വീട്ടിലേക്ക് കല്ലെറിയുകയും, മുറ്റത്ത് നിർത്തിയിട്ടിരുന്ന കാർ നശിപ്പിക്കുകയും ചെയ്തതായി പോലീസ് വ്യക്തമാക്കി. തുടർന്ന് സ്ഥലത്തെത്തിയ പോലീസ് സംഘമാണ് സ്ഥിതിഗതികൾ ശാന്തമാക്കിയത്.
തലീം, പപ്പു, ആഷിഖ്, ആരിഫ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. ഇസ്ലാമിക മതപരമായ കൊടിയാണ് നാട്ടിയതെന്നും, അത് പാകിസ്ഥാൻ പതാകയല്ലെന്നും വീട്ടുകാർ വ്യക്തമാക്കി. എന്നാൽ പ്രദേശത്തെ ക്രമസമാധാന നില തകര്‍ക്കാന്‍ ശ്രമിച്ചതിന് ശക്തമായ നടപടിയെടുക്കുമെന്ന് ഗോരഖ്പൂർ എസ്പി മനോജ് അവാസ്തി അറിയിച്ചു.
Read also: ലഹരി ഉപയോഗിക്കുന്നവർക്ക് എതിരെ കേസില്ല, കടത്ത് മാത്രം കുറ്റം; നിയമഭേദഗതി







































