വീട്ടുവാടക ചോദിച്ചതിന് വ്യാജ പീഡനപരാതി; വനിതാ എസ്‌ഐയ്‌ക്ക് സസ്‌പെൻഷൻ

By News Desk, Malabar News
kerala police
Representational Image
Ajwa Travels

കോഴിക്കോട്: വീടിന്റെ വാടകക്കുടിശ്ശിക ചോദിച്ചതിന് ഉടമയ്‌ക്കെതിരെ വ്യാജ പീഡനപരാതി നൽകിയ വനിതാ എസ്‌ഐയ്‌ക്കെതിരെ നടപടി. കോഴിക്കോട് മെഡിക്കൽ കോളേജ് അസിസ്‌റ്റന്റ്‌ കമ്മീഷണർ ഓഫിസിലെ വനിതാ എസ്‌ഐ ജെ സുഗുണവല്ലിയെ സസ്‌പെൻഡ് ചെയ്‌തു. കേസ് അന്വേഷിച്ച ഫറോക്ക് അസിസ്‌റ്റന്റ്‌ കമ്മീഷണർ എംഎം സിദ്ദീഖിന്റെതാണ് നടപടി.

എസ്‌ഐ സുഗുണവല്ലി കഴിഞ്ഞ നാല് മാസമായി വാടക നൽകുന്നില്ലെന്ന് കാണിച്ച് പന്നിയങ്കരയിൽ നിന്നുള്ള കുടുംബമാണ് ഇൻസ്‌പെക്‌ടർക്ക് പരാതി നൽകിയത്. പരാതിയിൽ അന്വേഷണം നടത്താനായി സിഐ വിളിപ്പിച്ചെങ്കിലും സുഗുണവല്ലി ഹാജരായില്ല. നാല് ദിവസത്തിന് ശേഷം പന്നിയങ്കര സ്‌റ്റേഷനിൽ എത്തിയ സുഗുണവല്ലി വീട്ടുടമയുടെ മകളുടെ ഭർത്താവ് തന്റെ കയ്യിൽ കയറി പിടിച്ചതായി പരാതി നൽകുകയായിരുന്നു. തന്റെ വിവാഹമോതിരം ഊരിയെടുത്തെന്നും വീടിന് നൽകിയ അഡ്വാൻസ് തുകയായ 70,000 രൂപയും ചേർത്ത് ഒരു ലക്ഷം രൂപ തിരികെ കിട്ടാനുണ്ടെന്നും സുഗുണവല്ലി പരാതിയിൽ ആരോപിച്ചു.

തുടർന്ന് പന്നിയങ്കര പോലീസ് വീട്ടുടമയുടെ മരുമകനെതിരെ പീഡനക്കുറ്റം ചുമത്തി കേസെടുത്തു. എന്നാൽ, പിന്നീട് നടത്തിയ അന്വേഷണത്തിലാണ് വാടക കുടിശിക ചോദിച്ചതിലുള്ള വൈരാഗ്യത്തിൽ സുഗുണവല്ലി കെട്ടിച്ചമച്ച പരാതിയാണ് ഇതെന്ന് വ്യക്‌തമായത്‌. ഇതോടെ ഇവർക്കെതിരെ വകുപ്പുതല അന്വേഷണത്തിന് സിറ്റി പോലീസ് കമ്മീഷണർ നിർദ്ദേശം നൽകുകയായിരുന്നു.

Also Read: ശബരിമല തീർഥാടനം; സുരക്ഷാ സംവിധാനങ്ങൾ ശക്‌തിപ്പെടുത്തി പോലീസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE