ചന്ദേൽ: മണിപ്പൂരില്‍ അസം റൈഫിള്‍സ് വാഹന വ്യൂഹത്തിന് നേരെ തീവ്രവാദി ആക്രമണം. ആറ് പേർ കൊല്ലപ്പെട്ടു. കമാന്‍ഡിങ് ഓഫീസർ ഉൾപ്പെടെ നാല് സൈനികർ വീരമൃത്യു വരിച്ചു. കമാന്‍ഡിങ് ഓഫീസർ വിപ്ളവ് ത്രിപാദിയുടെ ഭാര്യയും കുഞ്ഞുമാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ട മറ്റ് രണ്ടു പേർ. നിരവധി പേർക്ക് ആക്രമണത്തിൽ പരിക്കേറ്റു.
ചുരാചന്ദ് ജില്ലയിലെ ശേഖന്‍ ഗ്രാമത്തിലായിരുന്നു ആക്രമണം. രാവിലെ പത്തുമണിയോടെ കമാന്‍ഡിങ് ഓഫിസറും കുടുംബവും സഞ്ചരിച്ച വാഹനത്തിന് നേരെ കുഴിബോംബ് ആക്രമണം ഉണ്ടാവുകയായിരുന്നു. ഓഫിസറും ഭാര്യയും മകനും സംഭവ സ്‌ഥലത്തുതന്നെ മരിച്ചു. പരിക്കേറ്റവരെ ഉടനെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവം നടന്ന പ്രദേശത്ത് സുരക്ഷാസേന പരിശോധന ആരംഭിച്ചിട്ടുണ്ട്.
Read Also: കോണ്‍ഗ്രസ് ഗ്രൂപ്പ് യോഗം റിപ്പോർട് ചെയ്യാനെത്തിയ മാദ്ധ്യമ പ്രവര്‍ത്തകര്‍ക്ക് മർദ്ദനം








































