കണ്ണൂർ: ഇരിക്കൂറിൽ മൂന്ന് വയസുകാരൻ വെള്ളക്കെട്ടിൽ വീണ് മരിച്ചു. പടയങ്ങാട് കുഞ്ഞിപ്പള്ളിക്ക് സമീപം സാജിദിന്റെ മകൻ നസലാണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് സംഭവം. കളിക്കുന്നതിനിടെ കാൽ വഴുതി വെള്ളക്കെട്ടിൽ വീഴുകയായിരുന്നു.
വീട്ടിൽ കിണറ് കുഴിക്കുന്നതിന്റെ ഭാഗമായി കുഴിച്ച കുഴിയിലെ വെള്ളത്തിലാണ് കുട്ടി വീണതെന്ന് പോലീസ് പറഞ്ഞു. കളിക്കുന്നതിനിടെ വെള്ളത്തിൽ വീണ ഫുട്‌ബോൾ എടുക്കാൻ ശ്രമിച്ചപ്പോഴാണ് കുട്ടി അപകടത്തിൽപെട്ടത്. ഇരിക്കൂറിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് കണ്ണൂരിലേക്ക് പോകുന്ന യാത്രാ മധ്യേയാണ് കുട്ടി മരിച്ചത്.
Most Read: യാഥാർഥ്യബോധമില്ല, സംസ്‌ഥാന ബജറ്റ് നോക്കുകുത്തി; വിമർശിച്ച് സിഎജി







































