എടപ്പാൾ: മേൽപാലം ഉൽഘാടനം വീണ്ടും നീട്ടിവെച്ചു. ഈ മാസം 26നാണ് ഉൽഘാടനം തീരുമാനിച്ചിരുന്നത്. എന്നാൽ, മഴ മൂലം ടാറിങ് ആരംഭിക്കാൻ കഴിയാത്തത് തടസമായി. ഇന്നലെ പാലം സന്ദർശിച്ച മന്ത്രി പിഎ മുഹമ്മദ് റിയാസും എംഎൽഎ കെടി ജലീലുമാണ് ഇക്കാര്യം അറിയിച്ചത്. പാലത്തിലെ ഭൂരിഭാഗം ജോലികളും പൂർത്തിയായെങ്കിലും മഴ കാരണം ടാറിങ് തുടങ്ങാൻ സാധിച്ചില്ല. അഞ്ച് ദിവസം മഴ ലഭിക്കാതിരുന്നെങ്കിൽ മാത്രമേ ടാറിങ് നടത്താൻ കഴിയൂ എന്നും മന്ത്രി അറിയിച്ചു.
ടാറിങ് നടക്കുന്നതിനിടെ മഴ പെയ്താൽ ഗുണനിലവാരത്തെ ബാധിക്കും. പ്രതികൂല കാലാവസ്ഥ പരിഗണിക്കാതെ ടാറിങ് നടത്തി ഉൽഘാടനം ചെയ്യുന്നതിന് പകരം ഏതാനും ദിവസങ്ങൾ കൂടി കാത്തിരിക്കുന്നതാണ് ഉചിതമെന്ന് ആർബിഡിസികെ മേധാവി എസ്.സുഹാസ് ഉൾപ്പെടെയുള്ളവരുമായി നടത്തിയ ചർച്ചയിൽ തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. മൂന്നാഴ്ചയ്ക്കുള്ളിൽ ടാറിങ് പൂർത്തിയാക്കി തീയതി പ്രഖ്യാപിക്കാനാകുമെന്നും മന്ത്രി അറിയിച്ചു.
Also Read: സഞ്ജിത്തിന്റെ മരണ കാരണം തലയിലേറ്റ വെട്ട്; പോസ്റ്റുമോർട്ടം റിപ്പോർട്





































