പാലക്കാട്: മമ്പുറത്തെ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ മരണ കാരണം തലയിലേറ്റ വെട്ടെന്ന് പോസ്‌റ്റുമോര്‍ട്ടത്തില്‍ പ്രാഥമിക നിഗമനം. ശരീരത്തില്‍ മുപ്പതോളം വെട്ടുകളാണുള്ളതെന്നും തലയില്‍ മാത്രം ആറുവെട്ടുകൾ ഉണ്ടെന്നും പോസ്‌റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. മൃതദേഹവുമായി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ചന്ദ്രനഗര്‍ വൈദ്യുത ശ്‌മശാനത്തിലേക്ക് വിലാപയാത്ര നടത്തി.
എസ്‌ഡിപിഐ ക്രിമിനലുകളെ സംരക്ഷിക്കുന്ന നിലപാടാണ് എൽഡിഎഫ് സര്‍ക്കാരിന്റേതെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ കുറ്റപ്പെടുത്തി. എസ്‌ഡിപിഐ അക്രമം തടയാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ ബിജെപി അതേ നാണയത്തില്‍ പ്രതിരോധിക്കുമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. സഞ്‌ജിത്തിന്റെ മരണം രാഷ്‌ട്രീയ കൊലപാതകമാണ് എന്നാണ് പാലക്കാട് ജില്ലാ പോലീസ് മേധാവി ആര്‍ വിശ്വനാഥ് പറയുന്നത്. എട്ട് സംഘങ്ങളായാണ് കൊലപാതകം അന്വേഷിക്കുന്നതെന്നും ജില്ലാ പൊലീസ് മേധാവി പ്രതികരിച്ചു.
ഇന്ന് രാവിലെ 9 മണിയോടെയാണ് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്‌ജിത്തിനെ ഒരു സംഘം വെട്ടിക്കൊലപ്പെടുത്തിയത്. ഭാര്യയുമായി ബൈക്കില്‍ പോകുമ്പോള്‍ കാറിലെത്തിയ സംഘം സഞ്ജിത്തിനെ ആക്രമിക്കുകയായിരുന്നു. ബൈക്ക് ഇടിച്ചു വീഴ്‌ത്തി നാല് പേര്‍ ചേര്‍ന്നാണ് വെട്ടിയത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Read also: രാജ്യസഭാ ഉപതിരഞ്ഞെടുപ്പ്; ജോസ് കെ മാണി പത്രിക സമര്‍പ്പിച്ചു