ന്യൂ ഡെല്‍ഹി: ഹത്രസ് വിഷയത്തില്‍ മോദി തുടരുന്ന മൗനത്തെ പരിഹസിച്ച് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്. തെരഞ്ഞെടുപ്പിന് മുമ്പ് ദളിതരുടെ കാല് കഴുകുന്ന പ്രധാനമന്ത്രി ഇപ്പോള്‍ മൗനത്തിലാണ് എന്നായിരുന്നു ചന്ദ്രശേഖറിന്റെ പരിഹാസം. വീഡിയോ സന്ദേശത്തിലാണ് ആസാദ് മോദിക്കെതിരെ പ്രതിഷേധം അറിയിച്ചത്.
പെണ്‍കുട്ടി ഡെല്‍ഹിയില്‍ ചികിത്സയില്‍ കഴിയുന്ന സമയത്ത് ആശുപത്രിക്ക് മുമ്പില്‍ നടത്തിയ പ്രതിഷേധത്തിനിടെ പ്രധാനമന്ത്രി മൗനം പാലിക്കുന്നതിനെ ചന്ദ്രശേഖര്‍ ആസാദ് വിമര്‍ശിച്ചിരുന്നു. പ്രധാനമന്ത്രിയുടെ മൗനം നമ്മുടെ മക്കള്‍ക്ക് ഭീഷണിയാണ് എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
ഹത്രസ് വിഷയത്തില്‍ നീതി നടപ്പാക്കണം എന്നാവശ്യപ്പെട്ട് പ്രതിഷേധം നടത്തുന്നതിനിടെ ബുധനാഴച രാത്രിയോടെ അദ്ദേഹത്തെ യു പി പൊലീസ് അറസ്ററ് ചെയ്‌തിരുന്നു. പിന്നീട് ഹാറന്‍പൂരിലെ വീട്ടില്‍ തടങ്കലിലാക്കി. ഹത്രസ് ബലാത്സംഗക്കേസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യു പി സര്‍ക്കാരും മറുപടി നല്‍കണമെന്ന് ആവശ്യപ്പെട്ട് ചന്ദ്രശേഖര്‍ ആസാദ് ഇന്ന് വൈകുന്നേരം ഇന്ത്യാ ഗേറ്റിലേക്ക് മാര്‍ച്ച് നടത്തുന്നുണ്ട്.
Read also: ‘ഇതാണോ ജനാധിപത്യം? ഇതാണോ നിയമ വാഴ്‌ച’ യോഗി ആദിത്യ നാഥിനെതിരെ പ്രശാന്ത് ഭൂഷണ്‍







































