ഗാസിയാബാദ്: ഡെല്‍ഹിയിലെ വായു മലിനീകരണത്തിന് തങ്ങളുടെ മേല്‍ പഴി ചാരേണ്ടെന്ന് ഭാരതീയ കിസാന്‍ യൂണിയന് നേതാവ് രാകേഷ് ടിക്കായത്ത്. സുപ്രീം കോടതിയുടെ വിധി ഉദ്ധരിച്ചായിരുന്നു ടിക്കായത്തിന്റെ പ്രസ്താവന. തലസ്ഥാനത്തെ വായു മലിനപ്പെടുത്തിയത് കര്‍ഷകസമരം മൂലമാണെന്ന് ബോധപൂര്‍വം തെറ്റിദ്ധാരണ പരത്താന്‍ ശ്രിക്കുന്നവര്‍ കര്‍ഷകരോട് മാപ്പ് പറയണമെന്നും ടികായത്ത് ആവശ്യപ്പെട്ടു.
ഡെല്‍ഹിയിലെ വായു മലിനമായതിന് കര്‍ഷകരെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്നവര്‍ പരസ്യമായി മാപ്പു പറയണം. ഇവിടം മലിനമായത് കർഷകർ കാരണമല്ലെന്ന് സുപ്രീം കോടതി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. നിലവിലുള്ള മലിനീകരണത്തിന്റെ 10 ശതമാനം മാത്രമാണ് കര്‍ഷകര്‍ കുറ്റിക്കാടുകള്‍ കത്തിക്കുന്നത് മൂലം ഉണ്ടായിട്ടുള്ളതെന്നും, അത് 2 മാസം മുന്‍പ് മാത്രമാണ് ആരംഭിച്ചിട്ടുള്ളത് എന്നുമാണ് കോടതി നിരീക്ഷിച്ചിട്ടുള്ളത്; ടിക്കായത്ത് പറയുന്നു.
വിവാദമായ കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് 2020 നവംബര്‍ മുതല്‍ കർഷകർ രാജ്യ തലസ്ഥാനത്ത് സമരത്തിലാണ്. കർഷക സമരമാണ് ഡെൽഹിയിലെ വായു മലിനീകരണത്തിന് കാരണമെന്ന തരത്തിൽ സംഘ് പരിവാർ കേന്ദ്രങ്ങളിൽ നിന്ന് പ്രചാരണം ശക്തമായിരുന്നു.
അതേസമയം, മിനിസ്ട്രി ഓഫ് എര്‍ത്ത് സയന്‍സിന്റെ എയര്‍ ക്വാളിറ്റി ഫോര്‍കാസ്റ്റ് ഏജന്‍സി പുറത്തുവിട്ട കണക്കനുസരിച്ച് ഡെല്‍ഹിയുടെ എയര്‍ ക്വാളിറ്റി ഇൻഡക്സ് 531 ആണ്. ഗുരുതരമായ മലിനീകരണ തോത് ആണിത് സൂചിപ്പിക്കുന്നത്.
Read Also: മാംസാഹാരം ഇഷ്ടമുള്ളവർ അത് കഴിക്കും; സർക്കാരിന് എതിർപ്പില്ലെന്ന് ഗുജറാത്ത് മുഖ്യമന്ത്രി