ബെംഗളൂരു: അന്തരിച്ച നടൻ പുനീത് രാജ്കുമാറിന് മരണാനന്തര ബഹുമതിയായി ‘കര്‍ണാടക രത്‌ന’ പുരസ്‌കാരം നല്‍കാനൊരുങ്ങി സര്‍ക്കാര്‍. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയാണ് ഇക്കാര്യം ട്വിറ്റിറിലൂടെ അറിയിച്ചത്. കര്‍ണാടകയിലെ ഏറ്റവും വലിയ സിവിലിയന്‍ പുരസ്‌കാരമാണ് കര്‍ണാടക രത്‌ന.
‘കര്‍ണാടക സര്‍ക്കാര്‍ പുനീത് രാജ്കുമാറിന് മരണാനന്തര ബഹുമതിയായി കര്‍ണാടക രത്‌ന പുരസ്‌കാരം നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നു,’ എന്നായിരുന്നു മുഖ്യമന്ത്രിയുടെ ട്വീറ്റ്.
ഇതുവരെ 10 പേര്‍ക്ക് മാത്രമാണ് കര്‍ണാടക രത്‌ന പുരസ്‌കാരം നല്‍കിയിട്ടള്ളത്. 2009ല്‍ വീരേന്ദ്ര ഹെഗ്‌ഡെക്കായിരുന്നു അവസാനമായി പുരസ്‌കാരം നല്‍കിയത്.
കഴിഞ്ഞ മാസമായിരുന്നു ഏവരെയും ഞെട്ടിച്ചുകൊണ്ട് പുനീത് വിടവാങ്ങിയത്. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. അഭിനയത്തോടൊപ്പം ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്ന താരത്തിന്റെ വേർപാട് ആരാധകർക്ക് ഇപ്പോഴും ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല.
1800ഓളം വിദ്യാര്‍ഥികളുടെ പഠനചെലവ് ഏറ്റെടുത്ത് നടത്തിയിരുന്ന അദ്ദേഹം സ്‌കൂളുകളും വയോജനങ്ങള്‍ക്കുള്ള അഗതി മന്ദിരങ്ങളും പണികഴിപ്പിച്ചിരുന്നു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50 ലക്ഷം രൂപ പുനീത് നല്‍കിയിരുന്നു. കര്‍ണാടകയിലെ പ്രളയസമയത്ത് ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് 5 ലക്ഷം രൂപയാണ് പുനീത് നല്‍കിയത്.
Most Read: സമൂഹ മാദ്ധ്യമങ്ങൾ നിരോധിക്കണം; ആർഎസ്എസ് ചിന്തകൻ ഗുരുമൂർത്തി