മുംബൈ: ഫിറ്റ്‌നസ് പ്രേമിയായ നടൻ സിദ്ധാന്ത് വീർ സൂര്യവംശിയുടെ മരണകാരണം സമയക്രമം പാലിക്കാത്ത അമിത വ്യായാമമെന്ന് സൂചന. ഇന്ന് ഉച്ചയ്‌ക്ക് 1 മണിയോടെ ജിമ്മിൽ വ്യായാമം ചെയ്‌തു കൊണ്ടിരിക്കെയാണ് സിദ്ധാന്തിനെ നെഞ്ചുവേദന അനുഭവപ്പെട്ട് കുഴഞ്ഞുവീണതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചത്.
സിദ്ധാന്ത് സൂര്യവംശിയെ കോകിലാബെൻ ധീരുഭായ് അംബാനി ഹോസ്‌പിറ്റലിൽ എത്തിക്കുമ്പോൾ ഹൃദയമിടിപ്പ് ഉണ്ടായിരുന്നതായാണ് ദേശീയമാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നത്. ജീവൻ രക്ഷിക്കാൻ പരമാവധി 45 മിനിറ്റോളം ശ്രമങ്ങൾ നടത്തിയതായും വ്യായാമം ചെയ്‌തുകൊണ്ടിരിക്കെ ഹൃദയാഘാതം സംഭവിച്ചതാകാം കാരണമെന്നും ആശുപത്രി വൃത്തങ്ങൾ പറയുഞ്ഞു. അതേസമയം, സിദ്ധാന്ത് വീർ സൂര്യവംശിയുടെ മരണകാരണം വ്യക്‌തമായി വിലയിരുത്താൻ കൂടുതൽ ശാസ്‌ത്രീയ പഠനം ആവശ്യമാണെന്നും അധികൃതർ പറഞ്ഞു.
2001ൽ കുസും എന്ന ടിവി ഷോയിലൂടെ അരങ്ങേറ്റം കുറിച്ച ഇദ്ദേഹം വാരിസ്, സൂര്യപുത്ര കര്‍ണ്‍ തുടങ്ങി 30ഓളം ഹിന്ദി ഷോകളിലെ വേഷങ്ങളിലൂടെയാണ് പ്രശസ്‌തി നേടിയത്.
46ആം വയസിൽ കന്നഡ നടൻ പുനീത് രാജ്‌കുമാർ, 40ആം വയസിൽ ബോളിവുഡ്, സീരിയൽ നടൻ സിദ്ധാർഥ് ശുക്‌ള, 41ആം വയസിൽ നടൻ ദീപേഷ് ഭാൻ, ഹാസ്യനടൻ രാജു ശ്രീവാസ്‌തവ എന്നിവരുൾപ്പെടെ വ്യായാമത്തിനിടെ ഹൃദയാഘാതം മൂലം മരണമടഞ്ഞ സെലിബ്രിറ്റികളുടെ സമീപകാല കേസുകളിൽ ഒരാളാണ് സിദ്ധാന്ത്.
സമയക്രമം പാലിക്കാതെ നടത്തുന്ന അമിതവ്യായാമം മരണകരണമാകുമെന്ന് നിരവധി മെഡിക്കൽ റിപ്പോർട്ടുകളും ജേർണലുകളും സൂചന നൽകിയിട്ടുണ്ട്. ഉയർന്ന തീവ്രതയുള്ള വ്യായാമം, ഹൃദ്രോഗ സാധ്യതയുള്ളവരിൽ കൂടുതൽ അപകടം സൃഷ്‌ടിക്കുമെന്നും പഠനങ്ങൾ പറയുന്നു.
Most Read: കോൺഗ്രസ് വിട്ട ഹാര്‍ദിക് പട്ടേല്‍ ബിജെപി സീറ്റിൽ മൽസരിക്കും