കോട്ടയം: ഹൃദയാഘാതത്തെ തുടർന്ന് ചികിൽസയിലായിരുന്ന 17 വയസുകാരി ആൻ മരിയ ജോസ് അന്തരിച്ചു. കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് പുലർച്ചെയാണ് അന്ത്യം. ഇടുക്കി ഇരട്ടയാർ നത്തുകല്ല് പാറയിൽ ജോയിയുടെയും ഷൈനിയുടെയും മകളാണ്. ഹൃദയാഘാതത്തെ തുടർന്ന് രണ്ടു മാസത്തോളമായി ചികിൽസയിലായിരുന്നു.
ജൂൺ ഒന്നിന് രാവിലെ ഇരട്ടയാർ സെന്റ് തോമസ് ഫൊറോനോ പള്ളിയിൽ അമ്മക്കൊപ്പം കുർബാനയിൽ പങ്കെടുക്കുന്നതിനിടെയാണ് ആൻ മരിയക്ക് ഹൃദയാഘാതമുണ്ടാകുന്നത്. കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും വിദഗ്‌ധ ചികിൽസയ്‌ക്കിയി കൊച്ചി അമൃത ആശുപത്രിയിൽ എത്തിച്ചിരുന്നു. മന്ത്രി റോഷി അഗസ്‌റ്റിൻ ഇടപെട്ടാണ് ആംബുലൻസ് വേഗത്തിൽ കൊച്ചിയിലെത്തിക്കാൻ വഴിയൊരുക്കിയത്.
കൊച്ചി അമൃത ആശുപത്രിയിൽ വെന്റിലേറ്റർ സഹായത്തോടെ ആയിരുന്നു ആൻ മരിയയുടെ ജീവൻ നിലനിർത്തിയത്. ജൂലൈയിലാണ് കുട്ടിയെ കോട്ടയം കാരിത്താസിലേക്ക് മാറ്റിയത്. സംസ്‌കാരം നാളെ രണ്ടു മണിക്ക് ഇരട്ടയാർ സെന്റ് തോമസ് ദേവാലയത്തിൽ നടക്കും.
Most Read| രാഹുൽ ഗാന്ധിയുടെ അയോഗ്യത; ലോക്‌സഭാ സെക്രട്ടറിയേറ്റിന് വീണ്ടും കത്ത് നൽകും