ന്യൂഡെൽഹി: രാഹുൽ ഗാന്ധിയുടെ അയോഗ്യത നീക്കാനുള്ള നടപടികൾ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതൃത്വം ലോക്‌സഭാ സെക്രട്ടറിയേറ്റിന് വീണ്ടും കത്ത് നൽകും. സുപ്രീം കോടതി ഉത്തരവിന്റെ പകർപ്പ് ലോക്‌സഭാ സെക്രട്ടറിയേറ്റിന് കിട്ടിയ സാഹചര്യത്തിലാണ് ഇന്ന് വീണ്ടും കത്ത് നൽകുന്നത്. ഇത് സംബന്ധിച്ച് ഇന്ന് വിജ്‌ഞാപനം പുറത്തിറക്കും.
അയോഗ്യത നീക്കിയാൽ തിങ്കളാഴ്‌ച രാഹുലിന് സഭാ നടപടികളിൽ പങ്കെടുക്കാം. അവിശ്വാസ പ്രമേയ ചർച്ചയിൽ രാഹുൽ പങ്കെടുക്കാനും സാധ്യതയുണ്ട്. അപകീർത്തി കേസിൽ സുപ്രീം കോടതി ഇടക്കാല ഉത്തരവ് വന്നതോടെയാണ് രാഹുലിന്റെ അയോഗ്യത നീങ്ങുന്നത്. ഇതോടെ രാഹുലിന് ഇനി വയനാട് എംപിയായി തുടരാം. രാഹുലിന് വേണ്ടി അഭിഭാഷകൻ മനുഷേക് സിഗ്‍വിയാണ് കോടതിയിൽ ഹാജരായത്.
മോദി പരാമർശവുമായി ബന്ധപ്പെട്ട അപകീർത്തിക്കേസിലാണ് സുപ്രീം കോടതിയിൽ നിന്നും ഇന്നലെ രാഹുലിന് അനുകൂലമായി വിധിയുണ്ടായത്. രാഹുലിന് രണ്ടു വർഷത്തേക്ക് തടവ് വിധിച്ച ശിക്ഷാവിധി സുപ്രീം കോടതി സ്‌റ്റേ ചെയ്‌തു. രൂക്ഷമായ വാദപ്രതിവാദങ്ങൾക്ക് ശേഷം, പരമാവധി ശിക്ഷ നൽകിയത് എന്തിനാണെന്ന് വിചാരണ കോടതി വ്യക്‌തമാക്കിയിട്ടില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി സ്‌റ്റേ അനുവദിച്ചത്.
Most Read| ഓണത്തിന് ആശ്വാസം; രണ്ട് മാസത്തെ പെൻഷൻ വിതരണം ചെയ്യും