തിരുവനന്തപുരം: സംസ്‌ഥാനത്ത് ഓണത്തിന് മുമ്പ് രണ്ട് മാസത്തെ സാമൂഹിക പെൻഷൻ വിതരണം ചെയ്യും. ഇതിനായി ധനവകുപ്പ് 1550 കോടിയും, ക്ഷേമനിധി ബോർഡ് 212 കോടിയും അനുവദിച്ചു ഉത്തരവിറക്കി. ഓഗസ്‌റ്റ് 23ന് മുൻപ് ഏല്ലാവർക്കും പെൻഷൻ എത്തിക്കും. 3200 രൂപയാണ് തുകയിനത്തിൽ ഒരാൾക്ക് ലഭിക്കുക.
അതേസമയം, ഓണക്കാലത്തെ വിലക്കയറ്റം പിടിച്ചുനിർത്താൻ ഈ മാസം 18 മുതൽ 28 വരെ ഓണം ഫെയർ നടത്തുമെന്ന് ഭക്ഷ്യസിവിൽ സപ്ളൈസ് മന്ത്രി ജിആർ അനിൽ പറഞ്ഞു. ഓണം ഫെയർ പുത്തരിക്കണ്ടം മൈതാനത്ത് മുഖ്യമന്ത്രി ഉൽഘാടനം ചെയ്യും. ജില്ലാ കേന്ദ്രങ്ങളിലും 18ന് ഓണം ഫെയർ തുടങ്ങും.
ശബരി മട്ടയരി, ആന്ധ്ര ജയഅരി, പുട്ടുപൊടി, ആട്ട, അപ്പപ്പൊടി എന്നിങ്ങനെ പൊതുവിപണയിൽ നിന്നും അഞ്ചുരൂപ കുറവിൽ അഞ്ചു ഉൽപ്പന്നങ്ങൾ സപ്ളൈകോ പുതുതായി വിപണിയിൽ എത്തിക്കും. സബ്‌സിഡി ഇനത്തിൽ നൽകിവരുന്ന 13 ഭക്ഷ്യവസ്‌തുക്കളിൽ മൂന്നിനത്തിൽ കുറവ് മാത്രമാണ് സ്‌റ്റോറുകൾ ഉള്ളതെന്നും പ്രശ്‌നങ്ങൾ പെരുപ്പിച്ചുകാട്ടി ആളുകളെ ഭീതിയിലാക്കുന്നത് മാദ്ധ്യമങ്ങളാണെന്നും മന്ത്രി പറഞ്ഞു.
Most Read| ‘ഇന്നില്ലെങ്കിൽ നാളെ സത്യം ജയിക്കും; പിന്തുണയ്‌ക്കും സ്‌നേഹത്തിനും നന്ദി’-രാഹുൽ ഗാന്ധി