ഒരു മാസത്തെ ക്ഷേമ പെൻഷൻ അനുവദിച്ച് സർക്കാർ; ഏഴ് മാസം കുടിശിക

By Trainee Reporter, Malabar News
one Months Pension Will Be Distribute Jointly
Rep. Image
Ajwa Travels

തിരുവനന്തപുരം: ഒരു മാസത്തെ ക്ഷേമ പെൻഷൻ അനുവദിച്ച് സംസ്‌ഥാന സർക്കാർ. ഏഴ് മാസത്തെ കുടിശികയിൽ ഒരു മാസത്തേതാണ് നൽകുന്നത്. പെൻഷൻ വെളളിയാഴ്‌ച വിതരണം ചെയ്യുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ഒരു മാസത്തെ ക്ഷേമ പെൻഷൻ വിതരണത്തിന് 900 കോടി രൂപയാണ് വേണ്ടത്.

ക്ഷേമപെൻഷൻ മുടങ്ങുന്നതിൽ ഇടതുമുന്നണി യോഗത്തിൽ സിപിഐ പ്രതിഷേധം അറിയിച്ചിരുന്നു. ഏഴ് മാസത്തെ പെൻഷൻ സംസ്‌ഥാനത്ത്‌ കുടിശികയാണെന്നും, ഇത് തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ വൻ തിരിച്ചടിയാവാൻ സാധ്യതയുണ്ടെന്നും സിപിഐ ചൂണ്ടിക്കാട്ടിയിരുന്നു. പെൻഷൻ എത്രയും വേഗം നൽകുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും ധനമന്ത്രി ഇതിനായുള്ള നീക്കങ്ങൾ നടത്തുന്നുണ്ടെന്നും ഇക്കാര്യത്തിൽ ആശങ്ക വേണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ യോഗത്തിൽ അറിയിച്ചിരുന്നു. പിന്നാലെയാണ് ഒരുമാസത്തെ പെൻഷൻ അനുവദിച്ചിരിക്കുന്നത്.

Most Read| പൗരത്വ ഭേദഗതി നിയമം പ്രാബല്യത്തിൽ; വിജ്‌ഞാപനം പുറപ്പെടുവിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE