പെൻഷൻ വിതരണം; സഹകരണ ബാങ്കുകളെ ഒഴിവാക്കും, ഇനി അക്കൗണ്ട് വഴി

വീട്ടിലെ പെൻഷൻ വിതരണം ഇനി കിടപ്പുരോഗികൾ അടക്കം ഒഴിവാക്കാനാകാത്തവർക്ക് മാത്രമായി പരിമിതപ്പെടുത്തും.

By Senior Reporter, Malabar News
Welfare Pension
Representational Image

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ക്ഷേമ പെൻഷൻ വിതരണത്തിൽ നിന്ന് സഹകരണ ബാങ്കുകളെ ഒഴിവാക്കാൻ സർക്കാർ. വീട്ടിലെ പെൻഷൻ വിതരണം ഇനി കിടപ്പുരോഗികൾ അടക്കം ഒഴിവാക്കാനാകാത്തവർക്ക് മാത്രമായി പരിമിതപ്പെടുത്തും.

ആധാർ ലിങ്ക് ചെയ്‌ത ബാങ്ക് അക്കൗണ്ടുകളിലൂടെ മാത്രം പെൻഷൻ വിതരണം നടത്തിയാൽ മതിയെന്നാണ് സർക്കാർ നിലപാട്. ഇത് തത്വത്തിൽ അംഗീകരിച്ചു ധനവകുപ്പ് ഉത്തരവിറക്കി. എന്നുമുതൽ പ്രാബല്യത്തിൽ വരുമെന്ന കാര്യത്തിൽ തീരുമാനം ആയിട്ടില്ല.

സഹകരണ സംഘങ്ങളിലെ കളക്ഷൻ ഏജന്റുമാർ വഴിയായിരുന്നു പെൻഷൻ വീടുകളിൽ എത്തിച്ചിരുന്നത്. വിതരണത്തിന് നൽകുന്ന ഇൻസെന്റീവ് നഷ്‌ടമാകുമെന്നാണ് യുഡിഎഫ് കണ്ടെത്തൽ. ക്ഷേമ പെൻഷൻ വിതരണത്തിലെ കേന്ദ്ര മാനദണ്ഡം അംഗീകരിക്കുന്നതിന്റെ ഭാഗമായിക്കൂടിയാണ് തീരുമാനമെന്നും ഉത്തരവിൽ പറയുന്നു.

Most Read| ബിരുദ പ്രവേശനത്തിന് പ്ളസ് ടു നിർബന്ധമില്ല; ഉത്തരവിറക്കി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE