കുവൈറ്റ്: ഈ വർഷം മാത്രം 3,16,700 പ്രവാസികളുടെ ഇഖാമ റദ്ദായതായി വ്യക്‌തമാക്കി കുവൈറ്റ് അധികൃതർ. 2021 ജനുവരി മുതൽ നവംബർ 15 വരെയുള്ള കണക്കുകളിലാണ് 3 ലക്ഷത്തിലധികം പ്രവാസികളുടെ ഇഖാമ റദ്ദായതായി വ്യക്‌തമാക്കുന്നത്. ഇതിൽ വിവിധ വിസ കാറ്റഗറിയിലുള്ള വിവിധ രാജ്യക്കാർ ഉൾപ്പെടുന്നുണ്ട്.
യാത്രാ നിയന്ത്രണങ്ങള്‍ കാരണം യഥാസമയം രാജ്യത്ത് തിരിച്ചെത്താന്‍ സാധിക്കാതെ വന്നവര്‍, നിയമ ലംഘനങ്ങള്‍ക്ക് പിടിക്കപ്പെട്ട് നാടുകടത്തപ്പെട്ടവര്‍, ജോലി അവസാനിച്ചതിനെ തുടര്‍ന്ന് സ്വമേധയാ ഇഖാമ റദ്ദാക്കിയവര്‍, സ്‌ഥിരമായി നാട്ടിലേക്ക് മടങ്ങാന്‍ തീരുമാനിച്ച പ്രവാസികള്‍ എന്നിവരെല്ലാം ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. ഇഖാമ റദ്ദായ ആളുകളിൽ മിക്കവരും അറബ്, ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ളവരാണ്.
കോവിഡിനെ തുടർന്ന് രാജ്യത്തിന് പുറത്തുപോയി യഥാസമയം മടങ്ങി എത്താൻ കഴിയാതെ വന്നവരുടെ എണ്ണം കൂടിയതാണ് ഇപ്പോൾ ഇഖാമ റദ്ദായവരുടെ എണ്ണത്തിൽ വർധന ഉണ്ടാകാൻ കാരണമെന്നാണ് അധികൃതർ ചൂണ്ടിക്കാട്ടുന്നത്. എന്നാൽ കോവിഡിനെ തുടർന്ന് രാജ്യത്ത് തിരികെ എത്താൻ കഴിയാത്ത ആളുകൾക്ക് ഓൺലൈനായി ഇഖാമ പുതുക്കാൻ അവസരം ഒരുക്കിയിരുന്നു. കൂടാതെ 6 മാസത്തിൽ കൂടുതൽ രാജ്യത്തിന് പുറത്തു തങ്ങിയാൽ ഇഖാമ റദ്ദാവുമെന്ന നിബന്ധനയും കോവിഡിനെ തുടർന്ന് താൽക്കാലികമായി ഒഴിവാക്കിയിരുന്നു.
Read also: ബിരിയാണിയിൽ പുഴുവെന്ന് തെറ്റിദ്ധരിച്ച് രാമനാട്ടുകരയിലെ ഹോട്ടലിൽ യുവാവിന്റെ അതിക്രമം







































