ബത്തേരി: ഓട്ടോ തൊഴിലാളികൾ തമ്മിലുള്ള അതിർത്തി തർക്കം സംഘർഷ സാധ്യതയിലേക്ക്. തമിഴ്‌നാട്ടിൽ പ്രവേശിക്കുന്നതിന് കേരള ഓട്ടോകൾ തടയുന്നതിന്റെ സാഹചര്യത്തിൽ കഴിഞ്ഞ ദിവസം ചിരാലിൽ ഏതാനും തൊഴിലാളികൾ സംഘടിച്ചിരുന്നു. ഇതോടെ ഇന്നലെ തമിഴ്‌നാട്ടിൽ നിന്നുള്ള മഞ്ഞ ഓട്ടോറിക്ഷകൾ ചിരാലിൽ തടഞ്ഞു.
ഏതാനും ദിവസം മുൻപ് കേരള-തമിഴ്‌നാട് അതിർത്തിയായ നമ്പ്യാർക്കുന്നിൽ ഓട്ടോതൊഴിലാളികൾ തമ്മിൽ വാക്കേറ്റമുണ്ടായിരുന്നു. ഇരു വിഭാഗവും അതിർത്തി കടന്ന് നിർബാധം ഓടിയിരുന്നത് ഇതോടെ കുറഞ്ഞു.
നമ്പ്യാർക്കുന്ന്, ചീരാലിനടുത്തെ വെള്ളച്ചാൽ, പാട്ടവയൽ, ചുള്ളിയോടിനടുത്തുള്ള കക്കുണ്ടി, താളൂർ എന്നിവയൊക്കെ തമിഴ്‌നാട്-കേരള അതിർത്തി സ്‌ഥലങ്ങളാണ്. ഇതിലൂടെ വായനാട്ടിലേക്ക് ദിനംപ്രതി നിരവധി ഓട്ടോകൾ വന്നിരുന്നു.
Most Read: മോദിയെ വിശ്വാസമില്ല; പാർലമെന്റിൽ നിയമം റദ്ദാക്കുന്നത് വരെ കർഷക സമരം തുടരും








































