പാലക്കാട്: ഷൊർണ്ണൂരിൽ യുവതിയെ ഭർത്താവ് തീകൊളുത്തി. ഗുരുതരമായി പൊള്ളലേറ്റ കൂനുത്തുറ സ്വദേശി ലക്ഷ്‌മിയെ തൃശൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. കുടുംബവഴക്കിനെ തുടർന്നാണ് തീകൊളുത്തിയത്.
തീകൊളുത്തുന്നതിനിടയിൽ ഭർത്താവ് ഹേമചന്ദ്രനും പൊള്ളലേറ്റിരുന്നു. ഇയാളും ചികിൽസയിലാണ്. ഇന്നലെ രാത്രിയിലാണ് സംഭവമുണ്ടായത്. പോലീസ് സംഭവത്തിൽ കേസെടുത്തിട്ടുണ്ട്. എന്നാൽ ഭർത്താവും ആശുപത്രിയിൽ ചികിൽസയിൽ ആയതുകൊണ്ട് മറ്റ് നടപടികളിലേക്ക് പോലീസ് കടന്നിട്ടില്ല.
പൊള്ളലേറ്റ ലക്ഷ്‌മിയുടെ പരിക്ക് ഗുരുതരമാണ്. ഇവരുടെ ആരോഗ്യനില മെച്ചപ്പെട്ടതിന് ശേഷമാകും പോലീസ് മൊഴിയെടുക്കുക.
Read Also: സഞ്‌ജിത്തിന്റെ കൊലപാതകം; പ്രതിയുടെ മൊഴി പുറത്ത്






































