മലപ്പുറം: ജില്ലയിലെ മക്കരപ്പറമ്പ് അമ്പലപ്പടിയിൽ യുവാവ് കുത്തേറ്റ് മരിച്ചു. മക്കരപ്പറമ്പ് സ്വദേശി ജാഫർ ആണ് മരിച്ചത്. കുടുംബ വഴക്കിനെ തുടർന്നാണ് കൊലപാതകമെന്നാണ് സൂചന. സംഭവത്തിൽ ബന്ധുവായ റൗഫിനെ പോലീസ് കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്.
ഇന്നലെ രാത്രിയാണ് ഇരുവരും തമ്മിൽ ഏറ്റുമുട്ടിയത്. സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ ജാഫർ ഇന്ന് പുലർച്ചെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് മരിച്ചത്. മങ്കട പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Most Read: കമ്പളക്കാട് യുവാവ് വെടിയേറ്റ് മരിച്ച സംഭവം; പ്രതികളെ പിടികൂടി





































