ദിനംപ്രതി നിരവധിയായ പരീക്ഷണങ്ങൾക്കാണ് ഫാഷൻ ലോകം സാക്ഷ്യം വഹിക്കാറുള്ളത്. അവയിൽ ചിലത് ഫാഷൻ ലോകത്തെ ഞെട്ടിക്കാറുമുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ വൈറലായിരിക്കുകയാണ് ഒരു ‘ബ്ളൗസ്.’
ഒരു ബ്ളൗസിൽ എന്താണിത്ര കാര്യമെന്ന് ചിന്തിക്കാൻ വരട്ടെ. ഇത് തുണികൊണ്ടുള്ള സാധാരണ ബ്ളൗസല്ല. ഹെന്ന ഉപയോഗിച്ച് ‘ബ്ളൗസ്’ ഡിസൈൻ ചെയ്‌താണ് യുവതി എല്ലാവരെയും ഞെട്ടിച്ചിരിക്കുന്നത്.
View this post on Instagram
ഒറ്റനോട്ടത്തിൽ വെള്ള ചിക്കൻകാരി സാരിക്കൊപ്പം സ്‌റ്റൈലിഷ് ബ്ളൗസ് ധരിച്ച് യുവതി നിൽക്കുന്നുവെന്നേ തോന്നൂ. എന്നാൽ സൂക്ഷിച്ചു നോക്കുമ്പോഴാണ് ഹെന്നയാണിതെന്ന് മനസിലാവുക.

ഹെന്ന ബ്ളൗസിന്റെ ഫോട്ടോകളും വീഡിയോകളുമെല്ലാം സോഷ്യൽ മീഡിയയിൽ വൈറലാണ്. നിരവധി പേരാണ് ഈ ഫാഷൻ പരീക്ഷണത്തെ അനുകൂലിച്ചും എതിർത്തും കമന്റുകളുമായി നിറയുന്നത്.
Most Read: ‘ഷബാഷ് മിത്തു’; മിതാലി രാജിന്റെ ബയോപിക് ഫെബ്രുവരിയിൽ






































